ഇതിലും ഗതിക്കെട്ടവൻ ആരെങ്കിലും..! ബുക്ക് ചെയ്തത് വിൻഡോ സീറ്റ്, ഇന്ത്യൻ റെയിൽവേ നൽകിയത്, സോഷ്യൽ മീഡിയയിൽ ചിരി

ഇന്ത്യൻ റെയില്‍വേയില്‍ വിൻഡോ സീറ്റ് ബുക്ക് ചെയ്ത ഒരാള്‍ക്ക് കിട്ടിയ പണിയാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.

Indian Railways Allots Passenger A Window Seat With no windows viral post reactions btb

ട്രെയിനിലും വിമാനത്തിലുമെല്ലാം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വിൻഡോ സീറ്റ് തെരഞ്ഞെുക്കുന്നവര്‍ നിരവധി പേരാണ്. കാഴ്ചയൊക്കെ കണ്ട് ആസ്വദിച്ച് പോകാൻ ഇഷ്ടപ്പെടുന്നവര്‍ക്ക് വിൻഡോ സീറ്റ് വേണമെന്ന നിര്‍ബന്ധവുമുണ്ട്. വിമാനത്തില്‍ പലപ്പോഴും വിൻഡോ സീറ്റ് കിട്ടണമെങ്കിൽ കാശ് കൂടുതല്‍ കൊടുക്കേണ്ടിയും വരും. ഇപ്പോള്‍, ഇന്ത്യൻ റെയില്‍വേയില്‍ വിൻഡോ സീറ്റ് ബുക്ക് ചെയ്ത ഒരാള്‍ക്ക് കിട്ടിയ പണിയാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.

സീറ്റിന്‍റെ മുന്നിലും പിന്നിലും വിൻഡോ ഉണ്ടെങ്കിലും തനിക്ക് ലഭിച്ച സീറ്റിന് മാത്രം വിൻഡോ ഇല്ലാത്തതിന്‍റെ വിഷമമാണ് ഒരാള്‍ സോഷ്യല്‍ മീഡിയയിലൂടെ ചിത്രം സഹിതം പങ്കുവെച്ചത്. ചെയര്‍ കാര്‍ കോച്ചില്‍ വിൻഡോ സീറ്റ് ബുക്ക് ചെയ്തയാള്‍ക്കാണ് ഈ ഗതികേട് വന്നത്. തനിക്ക് കിട്ടിയ വിൻഡോ സീറ്റ് എന്ന് കുറിച്ചാണ് ഒരാള്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ചിലപ്പോള്‍ താങ്കളുടെ വിൻഡോ ആരെങ്കിലും മോഷ്ടിച്ച് കൊണ്ട് പോയതാകും, വിൻഡോ കിട്ടിയില്ലെങ്കിലെന്താ ചാര്‍ജര്‍ പോയിന്‍റ് ഉണ്ടല്ലോ എന്നിങ്ങനെ രസകരമായ കമന്‍റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

ഇതിനിടെ രാജ്യത്തെ ട്രെയിനുകളുടെ ദുരവസ്ഥ വ്യക്തമാക്കുന്ന സംഭവങ്ങൾ പുറത്തുവരുന്നുണ്ട്. അടുത്തിടെ, ഒരാൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ പങ്കിട്ട ഇത്തരത്തിലൊരു വീഡിയോ വൈറലാകുകയാണ്. സുഹൃത്ത് മൗര്യ എക്സ്പ്രസില്‍ യാത്ര ചെയ്തപ്പോഴുണ്ടായ ട്രെയിനിന്‍റെ ശോചനീയാവസ്ഥ കാണിച്ചുകൊണ്ടാണ് രാഹുൽ എന്നയാൾ എക്സില്‍ വിഡിയോ പോസ്റ്റ് ചെയ്തത്.

ട്രെയിനിലെ കോച്ചിന്‍റെ ചുമരുകളെല്ലാം തകര്‍ന്നിരിക്കുകയാണെന്നും നട്ടുകളും ബോള്‍ട്ടുകളും ഇളകി ആടിക്കൊണ്ടിരിക്കുകയാണെന്നും അവസ്ഥ വളരെ മോശമാണെന്നും വിഡിയോ പങ്കുവച്ച് രാഹുൽ പറയുന്നു. "ഇന്നലെയാണ് ട്രെയിന്‍ നമ്പര്‍ 15027 മൗര്യ എക്സ്പ്രസില്‍ എന്‍റെ സുഹൃത്ത് യാത്ര ചെയ്യുന്നത്. ട്രെയിനിന്‍റെ അവസ്ഥ വളരെ മോശമായിരുന്നു. കോച്ചിന്‍റെ ചുമരുകളെല്ലാം തകര്‍ന്നിരിക്കുകയായിരുന്നു, നട്ടുകളും ബോള്‍ട്ടുകളും ഇളകിയിരിക്കുകയായിരുന്നു. പുറത്തുനിന്ന് കാറ്റ് ഇതിലൂടെ ഉള്ളിലേക്ക് വന്നുകൊണ്ടിരിന്നു. ദൈവത്തിന്‍റെ കൃപ കൊണ്ടാണ് ട്രെയിൻ ഓടുന്നത് തന്നെ" ഇങ്ങനെയായിരുന്നു പോസ്റ്റിൽ പറയുന്നത്. 

ഒറ്റ ദിനം, ലാഭം 14,61,217 രൂപ, ഒരു മാസം 4,38,36,500 രൂപ; കെഎസ്ആ‍‍‍‍ർടിസി ചുമ്മാ സീൻ മോനെ! ​ഗണേഷിന് വൻ കയ്യടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios