'14-ാം വയസിൽ ആസിഡ് ആക്രമണം, 18-ാം വയസിൽ പീഡനം, പക്ഷെ ഞാൻ ഇന്നിവിടെ ഇവർക്കൊപ്പം ഉണ്ട്!', ദേവാൻഷി പറയുന്നു

ദേവാൻഷി യാദവ്, 14-ാം വയസിൽ ആസിഡ് ആക്രമണത്തിന് ഇരയായി, 18-ാം വയസ്സിൽ ഒരു കുടുംബസുഹൃത്തിന്റെ പീഡനത്തിന് ഇരയായി. അങ്ങനെ പരുവപ്പെട്ട ഞാൻ ഇന്ന് എവിടെയെന്ന് ഉറക്കെ വിളിച്ചുപറയുകയാണ് ദേവാൻഷി.

I Survived Abuse and Acid Attack as a Teen Woman Helps Victims of Violence Seek Legal Help ppp

ദേവാൻഷി യാദവ്, 14-ാം വയസിൽ ആസിഡ് ആക്രമണത്തിന് ഇരയായി, 18-ാം വയസ്സിൽ ഒരു കുടുംബസുഹൃത്തിന്റെ പീഡനത്തിന് ഇരയായി. അങ്ങനെ പരുവപ്പെട്ട ഞാൻ ഇന്ന് എവിടെയെന്ന് ഉറക്കെ വിളിച്ചുപറയുകയാണ് ദേവാൻഷി. തന്നെപ്പോലെ പലതരം പീഡനങ്ങൾക്ക് ഇരകളാക്കപ്പെട്ടവരെ വേദനയും ആഘാതവും നേരിടാൻ സഹായിക്കുന്നതിനായി, അവർ ബറേലിയിൽ 'ഷഹീദ് രാമശ്രേ വെൽഫെയർ സൊസൈറ്റി' എന്ന പേരിൽ ഒരു എൻജിഒ സ്ഥാപിച്ചിരിക്കുകയാണ്. ലൈംഗികാതിക്രമത്തിനും ഗാർഹിക പീഡനത്തിനും എല്ലാം ഇരയായവർക്ക് സൗജന്യ നിയമസഹായവും കൗൺസിലിംഗുമാണ്  സംഘടന നൽകി വരുന്നത്. 

ഏറെ അരികുവൽക്കരിക്കപ്പെട്ട്, ഇരകളെന്ന് വിളിക്കപ്പെടാൻ വിധിക്കപ്പെട്ടവരായി കഴിയേണ്ടവരാണ് ഇത്തരത്തിൽ അതിജീവിതകളെന്ന ബോധത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ താനെടുത്ത സമയവും പിന്നീടുള്ള തീരുമാനവും എല്ലാം ദേവാൻഷി തുറന്നുപറയുകയാണ്. വി ദ ഹ്യൂമൻസ് ഓഫ് ഇക്വാളിറ്റിയിലൂടെയാണ് ദേവാൻഷി തന്റെ ജീവിതം പറഞ്ഞത്. ഇതിനോടകം നിരവധി ആളുകളാണ് ദേവാൻഷിയുടെ വലിയ ശ്രമത്തിന് പിന്തുണറയറിയിച്ചെത്തുന്നത്. 

ദേവാൻഷിയുടെ ജീവിതം കഥ..

ഉത്തർപ്രദേശിലെ ഒരു ചെറിയ പട്ടണത്തിൽ വളർന്നതാണ് എന്റെ അമ്മ. തന്റെ നാല് സഹോദരിമാർക്കൊപ്പം ലളിത ജീവിതമായിരുന്നു അവരും നയിച്ചിരുന്നത്. അങ്ങനെ യുപി പൊലീസ് സേനയിൽ സീനിയർ ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്ന, എന്റെ പിതാവിനെ 23-ാം വയസിലാണ് അവർ വിവാഹം കഴിക്കുന്നത്. വലിയ മോഹങ്ങൾ ഇല്ലെങ്കിലും, എന്റെ അമ്മ തന്റെ കുടുംബത്തോടൊപ്പം സംതൃപ്തമായ ജീവിതം സ്വപ്നം കണ്ടിരുന്നു.

എന്നാൽ ദുരന്തം ഞങ്ങളെ തേടിയെത്താൻ വൈകിയില്ല. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ എന്റെ പിതാവ് ഒരു തീവ്രവാദ ബോംബ് സ്ഫോടനത്തിൽ രക്തസാക്ഷിയായി. എനിക്ക് അന്ന് ഏതാനും മാസങ്ങൾ മാത്രമാണ് പ്രായം. അങ്ങനെ, എന്റെ അമ്മ 24-ാം വയസ്സിൽ ഏക രക്ഷിതാവായി മാറി. ഇത് അവൾക്ക് അവിശ്വസനീയമാംവിധം വെല്ലുവിളി നിറഞ്ഞ സമയമായിരുന്നു. 

അവൾക്ക് ഇതുവരെ പരിചിതമായ ജീവിതം പെട്ടെന്ന് മാഞ്ഞുപോയി. സന്തോഷകരമായ ഒരു കുടുംബത്തെക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങളും തകർന്നു. എങ്കിലും, അവൾ സ്ഥിരോത്സാഹത്തോടെ, പരിശ്രമിച്ചു. എനിക്കു വേണ്ടി അവർ ജീവിതം മുന്നോട്ടുകൊണ്ടുപോയി. വളർന്നപ്പോൾ,  ഞാൻ എന്റെ അച്ഛന്റെ ധീരതയുടെ കഥകൾകേട്ടതിനൊപ്പം, അമ്മയുടെ അചഞ്ചലമായ ശക്തിക്ക് സാക്ഷ്യവുമായി. അവരെ മാതൃകയാക്കിയാണ്, പ്രചോദനം ഉൾക്കൊണ്ടാണ്, 11-ാം വയസിൽ തന്നെ സമൂഹ നന്മയെന്ന് ലക്ഷ്യത്തിലേക്ക് ഞാൻ നടന്നു തുടങ്ങിയത്.

Read more: അയോര്‍ട്ടിക് സ്റ്റിനോസിസ്; നെഞ്ച് തുറക്കാതെ ഹൃദയ ശസ്ത്രക്രിയ; അപൂർവ്വ നേട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്

14-ാം വയസിൽ എന്നോട് ഇഷ്ടം പറഞ്ഞ ആൺകുട്ടിയെ ഞാൻ നിരസിച്ചപ്പോൾ, മറുപടിയായി വന്നത് ആസിഡ് ആക്രമണണമായിരുന്നു. വലിയ ആഘാതമാണ് ആ സംഭവം എന്നിലുണ്ടാക്കിയത്.  അവന്റെ പ്രതികാരം തീർക്കാൻ എനിക്കെതിരെ ഒരു ആസിഡ് ആക്രമണം നടത്തി. എന്റെ ശരീരത്തിന്റെ ഇടതുവശത്ത് ഗുരുതരമായ പൊള്ളലേറ്റു. വേദന അസഹനീയമായിരുന്നു. ഞാൻ ഒരു മാസത്തോളം ആശുപത്രിയിലായി. ഒരു വർഷത്തിനുശേഷം ശാരീരത്തിലെ പാടുകൾ മാഞ്ഞുപോയെങ്കിലും മായത്ത മുറിവായി മനസിൽ കിടന്നു. 

ഭാഗ്യം കൊണ്ടാകാം, എന്റെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ എനിക്ക് തിരിച്ചുവരവിന് ശക്തി നൽകി. അങ്ങനെ മുന്നോട്ടു പോകുമ്പോഴായിരുന്നു അടുത്ത ആഘാതം. എനിക്ക് 18 വയസ്സ് തികഞ്ഞപ്പോൾ ഒരു കുടുംബ സുഹൃത്തിനാൽ പീഡിപ്പിക്കപ്പെട്ടു. ആ രാത്രി എന്നെ തകർത്തുകളഞ്ഞിരുന്നു. എന്റെ ഉള്ളിൽ എല്ലാ മനുഷ്യരോടുമായി ഒരു ഭയം ജനിപ്പിച്ച സംഭവമായിരുന്നു അത്. അതേ വ്യക്തി മറ്റു ചിലരെയും ഇത്തരത്തിൽ ഉപദ്രവിച്ചപ്പോഴാണ്, ഞാൻ ശ്ബദിക്കേണ്ടതിന്റെ ആവശ്യകത എനിക്ക് ബോധ്യമായത്. ഞാൻ സംഭവം അമ്മയോട് പറഞ്ഞു. കുടുംബാംഗങ്ങൾ എല്ലാം ചേർന്ന് അയാളുടെ പ്രവൃത്തികൾ അവസാനിപ്പിച്ചു. ആ തിരിച്ചറിവിൽ, ദുരുപയോഗത്തിൽ നിന്ന് ഞാൻ എന്നെത്തന്നെ രക്ഷിച്ചു. ശാരീരിക പീഡനം ഒരിക്കലും വെച്ചുപൊറുപ്പിക്കരുതെന്നും ഞാൻ തിരിച്ചറിഞ്ഞു. തന്റെ വസ്ത്രധാരണമാണ് പീഡനത്തിന് കാരണമെന്നടക്കം അപമാനിച്ചവരുണ്ട്. പക്ഷെ, ഇന്നെനിക്ക് എന്റെ പേര് എല്ലാവർക്ക് മുന്നിലും ഇര എന്ന് കേൾക്കാൻ ഇഷ്ടമല്ല, ഞാനൊരു പോരാളിയാണ്- എന്നും ദേവാൻഷി തുറന്നുപറഞ്ഞു.

ഇന്ന് ആയിരക്കണക്കിന് ഇരകളാക്കപ്പെട്ടവർക്ക് സഹായം ഹസ്തവുമായി നിലകൊള്ളുകയാണ് ദേവാൻഷിയും അവരുടെ സംഘടനയും.  ലൈംഗികവും ശാരീരികവുമായ പീഡനങ്ങൾക്ക് ഇരയാകുന്നവർക്ക് നിയമ സഹായവും മാനസിക പിന്തുണയും അവർ നൽകുന്നുണ്ട്. ഇരകൾക്കൊപ്പം കോടതിയിലും പൊലീസ് സ്റ്റേഷനിലും അവർ പോകുന്നു. . അവരെ മാനസികമായി തിരിച്ചുകൊണ്ടുവരികയാണ് പ്രധാനമായും അവർ ചെയ്യുന്നത്. ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു ഇവരുടെ എൻജിഒ. വർഷത്തിൽ അറുപത് മുതൽ എഴുപത് വരെ കേസുകൾ ഇത്തരത്തിൽ വരുന്നുണ്ടെന്നും, അന്ന് ഞാൻ ആർജിച്ച ആത്മവിശ്വാസത്തിൽ ഇന്ന് ഞാൻ ഇവർക്കൊപ്പം ഉണ്ടെന്ന് ദേവാൻഷി പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios