ഓഫിസ് മുറിയിൽ യുവതിയുമായി ജില്ലാ കളക്ടറുടെ ശൃം​ഗാരം, വീഡിയോ പുറത്ത്; പിന്നാലെ വടിയെടുത്ത് സർക്കാർ 

കലക്ടർ ഓഫീസിൽവെച്ച് സ്ത്രീയുമായി അടുത്തിടപഴകുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

Gujarat collector suspended after clip with woman goes viral in social media prm

ഗാന്ധിനഗർ(ഗുജറാത്ത്): യുവതിയുമായുള്ള ഇന്റിമേറ്റ് വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ​ഗുജറാത്തിൽ ജില്ലാ കലക്ടറെ സസ്പെൻഡ് ചെയ്തു. മോശം പെരുമാറ്റവും ധാര്‍മികതക്ക് വിരുദ്ധമെന്നും ആരോപിച്ചാണ് നടപടി. ആനന്ദ് ജില്ലാ കളക്ടർ ഡി എസ് ഗധ്‍വിയെയാണ് തൽസ്ഥാനത്ത് നിന്ന് നീക്കിയത്. ജില്ലാ കളക്ടറുടെ അധിക ചുമതല ജില്ലാ വികസന ഓഫീസർ (ഡിഡിഒ) മിലിന്ദ് ബാപ്നക്ക് സർക്കാർ കൈമാറി. സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് എസിഎസ് സുനൈന തോമർ അധ്യക്ഷയായ അഞ്ചംഗ വനിതാ ഓഫീസർമാരുടെ സമിതിയെ നിയോ​ഗിച്ചു.  വിഷയം അന്വേഷിച്ച് ഒരു മാസത്തിനകം സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകണമെന്നാണ് നി‌ർദേശം.

കലക്ടർ ഓഫീസിൽവെച്ച് സ്ത്രീയുമായി അടുത്തിടപഴകുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. വീഡിയോയുടെ ആധികാരികത പരിശോധിച്ചാണ് ന‌ടപടി.  2008 ബാച്ചിൽ സ്ഥാനക്കയറ്റം ലഭിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കലക്ടറുടെ ഫോൺ പരിശോധനക്കായി പിടിച്ചെ‌ടുത്തു. ​2022ലാണ് ഇയാൾ കലക്ടറാകുന്നത്. നേരത്തെ ഡിഡിഒ ചുമതല വഹിച്ച സമയവും ആരോപണം നേരി‌‌ട്ടിരുന്നു.

Read More... ബിനീഷ് കോടിയേരിക്ക് ആശ്വാസം; ഇഡി കേസിൽ വിചാരണക്കോടതിയുടെ നടപടികൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി

​ഗോവയിൽ രോഗ കാരണം ചൂണ്ടിക്കാണിച്ച് സിക്ക് ലീവ് എടുത്ത ഐപിഎസുകാരന്‍ പബ്ബില്‍ വച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതിയുയർന്നു. സംഭവത്തില്‍ സർക്കാർ അന്വേഷണത്തിന് ഉത്തരവ് നൽകി. ഗോവ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറൽ എ കോനിനെതിരെ‌യാണ് പരാതി. ബാഗാ ടൌണിലെ പബ്ബില്‍ വച്ചാണ് ഡിഐജി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നേരത്തെ ദില്ലി പൊലീസില്‍ ഉന്നത പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ഇയാൾ. 

തിങ്കളാഴ്ച രാത്രിയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ ശല്യം അസഹ്യമായതോടെ യുവതി ഐപിഎസുകാരനോട് തട്ടിക്കയറുന്നതിന്‍റെ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതി തട്ടിക്കയറുന്നതിനിടയിലും തൊപ്പി ധരിച്ച് മദ്യപിക്കുന്നത് തുടര്‍ന്ന ഐപിഎസുകാരനെ കയ്യേറ്റം ചെയ്യുന്നതില്‍ നിന്ന് പബ്ബിലെ ബൌണ്‍സറാണ് യുവതിയെ തടയുന്നത്.

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios