ഉത്സവത്തിനിടെ ആനയിടഞ്ഞു, കുതറിയോടിയ ആനയുടെ കാലുകൾക്കിടയിൽപ്പെട്ടയാൾക്ക് അത്ഭുത രക്ഷപ്പെടൽ-വീഡിയോ
മൂന്ന് പേരാണ് ആനപ്പുറത്തുണ്ടായിരുന്നത്. എഴുന്നള്ളിപ്പ് തുടങ്ങിയതോടെ ഇടഞ്ഞ ആന ക്ഷേത്ര മതിൽക്കെട്ടിൽ നിന്നും പുറത്തേക്ക് റോഡിലേക്ക് ഓടി.
കൊച്ചി : വല്ലാർപാടം പനമ്പുകാട് ക്ഷേത്രത്തിൽ ആനയിടഞ്ഞു. എഴുന്നളളത്തിനെത്തിച്ച ആദികേശവൻ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്തിരുന്ന പാപ്പാൻ അടക്കമുള്ളവരെ താഴെ ഇട്ടു. പനമ്പുകാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടയിലാണ്, ജനങ്ങളെയാകെ പരിഭ്രാന്തിയിലാക്കി ആനയിടഞ്ഞത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിന്‍റെ അഞ്ചാം ദിവസമായ ഇന്ന് എഴുന്നള്ളത്ത് ആരംഭിക്കാനിരിക്കെയാണ് ആന ഇടഞ്ഞത്. ആനപ്പുറത്ത് തിടമ്പെടുത്ത് ഇരുന്ന നാലുപേരുമായി ആന ക്ഷേത്ര മുറ്റം വിട്ട് റോഡിലേക്കിറങ്ങി. പിന്നീട് തലകുടഞ്ഞ് രണ്ട് പേരെ താഴേക്ക് വീഴ്ചി ചവിട്ടാൻ ശ്രമിച്ചു. അത്ഭുതരമായാണ് ഇവർ ഒഴിഞ്ഞുമാറിയത്. മറ്റ് രണ്ട്പേർ മരക്കൊമ്പിൽ തൂങ്ങിപ്പിടിച്ചും രക്ഷപ്പെട്ടു.
ആന ഇടഞ്ഞെന്ന് തോന്നിയതോടെ മേളം നിർത്തി ആളെ താഴെയിറക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ആന വേഗത്തിൽ പുറത്തേക്ക് നടക്കുകയായിരുന്നു. ആനപ്പുറത്ത് നിന്ന് താഴേക്ക് വീണ ഒരാളെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഒരു മണിക്കൂറോളം ആന പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് തളക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഇടഞ്ഞ ആന.
നടുറോഡില്‍ നിന്നത് ഒന്നരമണിക്കൂര്‍; അതിരപ്പിള്ളിയില്‍ ഗതാഗതം തടസപ്പെടുത്തി 'കട്ടപ്പ'
പതിനെട്ടു ദിവസം മാത്രം പ്രായമുള്ള കുട്ടിയാന ചെരിഞ്ഞു
റാന്നി കുറുമ്പൻമുഴിയിൽ നിന്ന് കണ്ടെത്തിയ പതിനെട്ടു ദിവസം മാത്രം പ്രായമുള്ള കുട്ടിയാന ചെരിഞ്ഞു. തിരുവനന്തപുരം കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലേക്ക് എത്തിച്ചപ്പോഴാണ് ചെരിഞ്ഞത്. അണുബാധയാണ് കാരണമെന്നാണ് സംശയം. പ്രസവശേഷം അമ്മയാന ഉപേക്ഷിച്ചുപോയ കുട്ടിയാനയെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഇത്രയും നാള്‍ പരിപാലിച്ചുപോന്നത്. കുറുമ്പന്‍മുഴിയില്‍ റബ്ബര്‍ തോട്ടത്തിലെ ചെരിവിലാണ് ആന പ്രസവിച്ചത്. ഉയര്‍ന്ന പ്രദേശത്തു നിന്ന് കുട്ടിയാന താഴേക്ക് വീഴുകയായിരുന്നു. തള്ളയാന ഉപേക്ഷിച്ചുപോയി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുട്ടിയാനയെ റാന്നിയിലെ ആര്‍ആര്‍ടി ഓഫിസിന് സമീപത്തേക്ക് മാറ്റിയിരുന്നു