കാലുകളുപയോഗിച്ച് പരീക്ഷയെഴുതി ദേവിക കൊയ്തത് നൂറുമേനി
പഠിച്ച സ്കൂകൂളുകളിലെയെല്ലാം അധ്യാപകരുടെ പിന്തുണയും ഒപ്പം കഠിനാധ്വാനവും ദേവികയെ വിജയത്തിലേക്ക് നയിച്ചു.
കോഴിക്കോട്: ഇരുകൈകളുമില്ലാതെ കാലുകളുപയോഗിച്ച് പരീക്ഷയെഴുതി എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവൻ എ പ്ലസ് നേടി വാര്‍ത്തകളില്‍ നിറയുകയാണ് ദേവിക വള്ളിക്കുന്ന് സി.ബി.എച്ച്.എസ്. സ്കൂളിലെ വിദ്യാർഥിനിയാണ് ദേവിക. ജന്മനാ തന്നെ ഇരുകൈകളുമില്ലാതിരുന്ന ദേവികയെ മാതാപിതാക്കളാണ് കാലുകൾ കൊണ്ട് എഴുതാൻ പഠിപ്പിച്ചത്.
പഠിച്ച സ്കൂകൂളുകളിലെയെല്ലാം അധ്യാപകരുടെ പിന്തുണയും ഒപ്പം കഠിനാധ്വാനവും ദേവികയെ വിജയത്തിലേക്ക് നയിച്ചു. തന്റെ വൈകല്യത്തിന്‍റെ പേരിൽ ഒരു സൗജന്യവും ഒരിക്കൽ പോലും ദേവിക വാങ്ങിയിരുന്നില്ല.
ആളെ വച്ച് പരീക്ഷയെഴുതാന്‍ അവസരം ഉണ്ടായിട്ട് പോലും അതിന് മുതിരാതെ സ്വന്തമായി തന്നെ എഴുതിയാണ് വള്ളിക്കുന്ന് സി.ബി.എച്ച്.എസിലെ ഈ മിടുക്കി ഉജ്ജ്വല വിജയം നേടിയിരിക്കുന്നത്. എസ്എസ്എല്‍സി പരീക്ഷയില്‍ ദേവിക എല്ലാം എ പ്ലസ് നേടി.
ചോയിമഠത്തിൽ പാതിരാട്ട് സജീവിന്റേയും സുജിതയുടേയും മകളായ ദേവിക കാലുകൊണ്ട് മനോഹരമായ ചിത്രംവരയ്ക്കാനും ദേവികയ്ക്ക് കഴിയും. സ്വപ്നചിത്ര കോഴിക്കോട് ആർട്ട് ഗ്യാലറിയിൽ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച പ്രദർശനത്തിൽ ദേവിക വരച്ച ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു.