ആശുപത്രി ജീവനക്കാർക്ക് നന്ദി അറിയിക്കാൻ വയലിൻ വായിച്ച് കൊവിഡ് ബാധിതൻ
പതിനായിരക്കണക്കിന് പേർ ഇതിനോടകം വീഡിയോ ഏറ്റെടുത്തു. ഐസിയുവിലായിരിക്കെ സംസാരിക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു ഗ്രോവർ വിൽഹെൽമ്സെൻ എന്നയാൾ വയലിൻ വായിച്ച് നന്ദി അറിയിച്ചത്.
ദില്ലി: കൊവിഡ് ലോകം മുഴുവൻ വ്യാപിക്കുന്നതിനിടയിലും ഹൃദ്യമായ ചില വാർത്തകളും മനോഹരമായ ദൃശ്യങ്ങളും കേൾക്കാറും കാണാറുമുണ്ട്. അത്തരമൊന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊവിഡ് ബാധിതൻ വയലിൻ വായിക്കുന്നതാണ് ഇതാണ്. ആശുപത്രിയിൽ തന്നെ ശുശ്രൂഷിച്ചവർക്ക് നന്ദി പറയാനാണ് ഇദ്ദേഹം തന്റെ വയലിൻ വായിച്ചത്.
പതിനായിരക്കണക്കിന് പേർ ഇതിനോടകം വീഡിയോ ഏറ്റെടുത്തു. ഐസിയുവിലായിരിക്കെ സംസാരിക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു ഗ്രോവർ വിൽഹെൽമ്സെൻ എന്നയാൾ വയലിൻ വായിച്ച് നന്ദി അറിയിച്ചത്. പേപ്പറിൽ എഴുതി നൽകിയാണ് ഗ്രോവറും അദ്ദേഹത്തെ ശുശ്രൂഷിക്കുന്ന നഴ്സും തമ്മിൽ സംഭാഷണം നടത്തിയിരുന്നത്. റിട്ടയേർഡ് ഓർക്കസ്ട്ര അധ്യാപകനായ ഗ്രോവർക്ക് വയലിൻ വായിക്കാൻ അത്രയ്ക്ക് ഇഷ്ടമായിരുന്നു. ഇത് മനസ്സിലാക്കിയ നഴ്സ് അതിനുള്ള അവസരമൊരുക്കി.