സാറേ 'ആട്ടിന്‍കുട്ടികളെ കാണാന്‍' അനുവാദം തരുമോ; ആ കത്തെഴുതിയ കുഞ്ഞുങ്ങള്‍ ഇവരാണ്
സ്വന്തം വീട്ടില്‍ നിന്നും വിറ്റ ആട്ടിന്‍കുട്ടികളെ കാണാനുള്ള അപേക്ഷ എഴുതിയ നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ പ്രതീകങ്ങളായ ആ കുട്ടികളെ ഒടുവില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തി.
വിറ്റു പോയ ആട്ടിന്‍കുട്ടികളെ കാണാന്‍ അനുവാദം ചോദിച്ച് കുറച്ചു കുട്ടികളെഴുതിയ ഒരു കത്ത് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വന്തം വീട്ടില്‍ നിന്നും വിറ്റ ആട്ടിന്‍കുട്ടികളെ കാണാനുള്ള അപേക്ഷയായിരുന്നു കുറിപ്പില്‍ ഉണ്ടായിരുന്നത്. 'തനിക്കും തന്‍റെ അനിയനും ഒരു ചെറിയ അനുവാദം തരണം. ഞങ്ങളെ ആട്ടിന്‍കുട്ടികളെ കാണാന്‍ അനുവാദിക്കണം. ആട്ടിന്‍കുട്ടികളെ കാണാതിരിക്കാന്‍ ആവില്ലെന്നുമായിരുന്നു കുറിപ്പ്'.
ആടിനെ വിറ്റ ഉടമസ്ഥന്‍റെ വീട് തേടിപ്പിടിച്ചാണ് കുട്ടികള്‍ കുറിപ്പെഴുതി വെച്ചത്. നിതിന്‍ ജി നെടുമ്പിനാലാണ് കുട്ടികളുടെ നിഷ്കളങ്കമായ സ്നേഹം ഫേസ്ബുക്കില്‍ പങ്കു വെച്ചത്. നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ പ്രതീകങ്ങളായ ആ കുട്ടികളെ ഒടുവില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുകയാണ്. കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച നിതിന്‍ തന്നെയാണ്. 'ആട്ടിന്‍കുട്ടികളെ കാണാന്‍' അനുവാദം ചോദിച്ച് കത്തെഴുതിയ കുട്ടികളെ കണ്ടെത്തിയിരിക്കുന്നത്.
കൊല്ലം ശാസ്താംകോട്ട ബിഷപ്പ് എം എംസിഎസ് പി എം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ അലീന കോശി, നാലാം ക്ലാസ് വിദ്യാര്‍ഥി ജോര്‍ജി കോശി, ഒന്നാം ക്ലാസ് വിദ്യാര്‍ഥി ആരോണ്‍ എസ് മാത്യു എന്നീ കുട്ടികളാണ് ആ കത്ത് എഴുതിയിരിക്കുന്നത്. ചക്കുവള്ളി തെക്കേഭാഗത്ത് വീട്ടിൽ കോശിയുടെയും സുനി കോശിയുടെയും മക്കളാണ് ഇവര്‍. ഇവരുടെ ചിത്രങ്ങളും നിധിന്‍ പങ്കു വെച്ചിട്ടുണ്ട്. ബഹ്‌റൈനിൽ താമസമായിരുന്ന കുട്ടികളെ കഴിഞ്ഞ വർഷമാണ് നാട്ടിലെ സ്കൂളിൽ ചേർത്തതെന്നും നിതിന്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം