'ജർമ്മനാ', അളവ് കൃത്യം! മദ്യപിച്ച് പൊലീസ് പൊക്കാതിരിക്കാൻ പുതിയ മെഷീൻ, ബാർ മുതലാളിയുടെ 'കരുതൽ' വൈറലായി

ബാറിലെത്തുന്ന കസ്റ്റമേഴ്‌സിന് അവരുടെ രക്തത്തിലെ മദ്യത്തിന്റെ അളവ് എത്രയാണെന്ന് പരിശോധിക്കാനുള്ള സംവിധാനം സ്ഥാപനത്തില്‍  തയ്യാറാക്കിയിട്ടുണ്ടെന്നാണ് അറിയിപ്പ്. ജര്‍മ്മന്‍ നിര്‍മിതമായ സാങ്കേതിക വിദ്യ  ആവശ്യമെങ്കില്‍ ആര്‍ക്കും ഉപയോഗിക്കാമെന്നും അറിയിപ്പില്‍ പറയുന്നു.

Bar Installs Breathalyzer For Customers To Check Their Alcohol Levels social media post goes viral vkv

കോഴിക്കോട്: 'കടം പറയരുതെന്നും സി.സി.ടി.വി നിരീക്ഷണത്തിലാണെന്നു 'മൊക്കെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ബോര്‍ഡുകളും നിര്‍ദേശങ്ങളും നമ്മള്‍ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാല്‍ തന്റെ കസ്റ്റമേഴ്‌സിനെ പൊലീസ് പിടിക്കാതിരിക്കാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന ഒരു ബാര്‍ മുതലാളിയുടെ അറിയിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്.

മദ്യപിച്ച് പൊലീസ് പിടിക്കാതിരിക്കാൻ ജെർമൻ മെയ്ഡ്  ബ്രീത്ത് അനലൈസർ സജ്ജീകരിച്ചിട്ടുണ്ടെന്ന തരത്തിൽ ബാർ മാനേജരുടെ പേരിലുള്ള കുറിപ്പാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിലാണ് ബാർ മാനേജറുടെ കുറിപ്പിന്‍രെ ചിത്രം പ്രത്യക്ഷപ്പെട്ടത്. മദ്യപിച്ചതിന് പൊലീസ് പിടികൂടിയാല്‍ രക്തത്തിലെ മദ്യത്തിന്റെ അളവ് എത്രയാണെന്നതിനനുസരിച്ച് മാത്രമേ പൊലീസിന് കേസെടുക്കാനാകൂ എന്നും പ്രസ്തുത അളവില്‍ താഴെയാണെങ്കില്‍ പൊലീസിന് നടപടി എടുക്കാന്‍ അധികാരമില്ലെന്നം ബാറില്‍ സ്ഥാപിച്ച അറിയിപ്പില്‍ സൂചിപ്പിക്കുന്നു. 

അവിടെക്കൊണ്ടും തീര്‍ന്നില്ല. ബാറിലെത്തുന്ന കസ്റ്റമേഴ്‌സിന് അവരുടെ രക്തത്തിലെ മദ്യത്തിന്റെ അളവ് എത്രയാണെന്ന് പരിശോധിക്കാനുള്ള സംവിധാനം സ്ഥാപനത്തില്‍ സ്ഥാപനത്തിൽ തയ്യാറാക്കിയിട്ടുണ്ടുമെന്നുമാണ് അറിയിപ്പ്. ജര്‍മ്മന്‍ നിര്‍മിതമായ സാങ്കേതിക വിദ്യ  ആവശ്യമെങ്കില്‍ ആര്‍ക്കും ഉപയോഗിക്കാമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. ബാര്‍ എവിടെയാണെന്ന് അന്വേഷിച്ചും ഉടമസ്ഥനെ പുകഴ്ത്തിക്കൊണ്ടും കസ്റ്റമര്‍ സര്‍വീസ് ഇങ്ങനെയാകണമെന്നും സൂചിപ്പിച്ചുകൊണ്ടുള്ള  കമന്റുകളാണ് പോസ്റ്റില്‍ ഭൂരിഭാഗവും. ശാസ്ത്രത്തിന്റെ പുരോഗതിയെ പുകഴ്ത്തിയവരും ചെറുതല്ല. അതേസമയം ഇത് ഏത് ബാറിലാണ് സ്ഥാപിച്ചതെന്ന വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

Read More : ഇരട്ടകളായി ജനനം, 2 മക്കളെയും അച്ഛൻ വിറ്റു; ഒരേ നഗരത്തിൽ തിരിച്ചറിയാതെ 19 വർഷം, ഒരുമിപ്പിച്ച് ടിക് ടോക് വീഡിയോ!

Latest Videos
Follow Us:
Download App:
  • android
  • ios