'എന്താണിത്, ആകാശ​ഗോപുരം വീണുകിടക്കുന്നതോ...'; മാഹി-തലശേരി ബൈപ്പാസിന്റെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

എക്സിൽ 1.10 കോടി ഫോളോവ്ഴ്സുള്ള വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര.  ചിത്രം 221,000 പേർ കാണുകയും 5,000-ത്തോളം പേർ പ്രതികരിക്കുകയും ചെയ്തു.

Anand Mahindra shared Thalassery-Mahe Bypass beautiful picture

മുംബൈ: ദേശീയപാതയിലെ നിർമാണം പൂർത്തിയായ മാഹി-തലശേരി ബൈപ്പാസിന്റെ ആകാശ ദൃശ്യം സോഷ്യൽമീഡിയയിൽ പങ്കുവെച്ച് രാജ്യത്തെ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. എക്സിലായിരുന്നു ബൈപ്പാസിനെ പുകഴ്ത്തി അദ്ദേഹം ചിത്രവും കുറിപ്പും പങ്കുവെച്ചത്. അംബരചുംബിയായ കെട്ടിടം ഭൂമിയിൽ വീണുകിടക്കുന്നതുപോലെ എന്നാണ് അദ്ദേഹം അടിക്കുറിപ്പെഴുതിയത്. പ്രകൃതിദത്തമായ മനോഹരമായ സ്ഥലത്ത് കോൺക്രീറ്റ് നിർമിതിയാണെങ്കിലും അതിന്റേതായ സൗന്ദര്യമുണ്ടെന്നും അഭിനന്ദിക്കാതിരിക്കാനാകില്ലെന്നും അദ്ദേഹം കുറിച്ചു.

എക്സിൽ 1.10 കോടി ഫോളോവ്ഴ്സുള്ള വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര.  ചിത്രം 221,000 പേർ കാണുകയും 5,000-ത്തോളം പേർ പ്രതികരിക്കുകയും ചെയ്തു. തലശ്ശേരി-മാഹി ദേശീയപാത ബൈപാസ്  മുഴപ്പിലങ്ങാട് മുതൽ അഴിയൂർ വരെയാണ് നീണ്ടുകിടക്കുന്നത്. നാല് വലിയ പാലങ്ങളും ഒരു റെയിൽവേ മേൽപ്പാലവും നിരവധി അടിപ്പാതകളും മേൽപ്പാലങ്ങളും ഉൾപ്പെടുന്നു. മാർച്ച് 11നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബൈപാസ് ഉദ്ഘാടനം ചെയ്തത്. 

 

 

 

കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണു ബൈപ്പാസ് നിർമ്മിച്ചിരിക്കുന്നത്. മാ​ഹി, ത​ല​ശേരി പ​ട്ട​ണ​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​തെ മു​ഴ​പ്പി​ല​ങ്ങാ​ട് ഭാ​ഗ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​ഴി​യൂ​രി​ൽ 20 മി​നിറ്റ് കൊ​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ച്ചേ​രാം. ത​ലശേ​രി, മാ​ഹി പ​ട്ട​ണ​ങ്ങ​ളി​ലെ മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ടാ​തെ ഈ ​ആ​റു​വ​രി പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കാം. ഭൂ​മി ഏ​റ്റെ​ടു​ക്ക​ല​ട​ക്കം 1181 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്. എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​രി​ലെ ഇകെകെ ക​മ്പ​നി​ക്കാ​യിരുന്നു നി​ർ​മ്മാ​ണ ചു​മ​ത​ല. 2021 ലാ​യി​രു​ന്നു പാ​ത ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കേ​ണ്ടി​യി​രു​ന്ന​ത്.

എ​ന്നാ​ൽ പ്ര​ള​യം, കോ​വി​ഡ് എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ര​ണ്ട് വ​ർ​ഷം നീ​ണ്ടു​പോ​യി. ബാ​ല​ത്തി​ൽ പാ​ലം പ്ര​വൃ​ത്തി ന​ട​ക്ക​വെ 2020 ൽ ​ഇ​തി​ന്റെ ബീ​മു​ക​ൾ പു​ഴ​യി​ൽ പ​തി​ച്ച​തോ​ടെ​യാ​ണ് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സ​മ​യ​മെ​ടു​ത്ത​ത്. 900 മീ​റ്റ​ർ നീ​ള​മാ​യി​രു​ന്നു പാ​ല​ത്തി​ന്റേ​ത്. വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തി​നാ​ൽ പ്ര​ദേ​ശ വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം കാ​ര​ണം ദേ​ശീ​യ​പാ​ത വി​ഭാ​ഗം പാ​ല​ത്തി​ന്റെ നീ​ളം വീ​ണ്ടും 66 മീ​റ്റ​ർ കൂ​ടി നീ​ട്ടിയിരുന്നു. പാലയാട് നിന്നു തുടങ്ങി തലശ്ശേരി ബാലം വഴി 1170 മീറ്റർ നീളുന്ന പാലം ഉൾപ്പെടെ നാലു വലിയ പാലങ്ങളും അഴിയൂർ മുക്കാളിയിലെ റെയിൽവേ മേൽപാലം, നാല് വെഹിക്കുലാർ അണ്ടർപാസുകൾ, 12 ലൈറ്റ് വെഹിക്കുലാർ അണ്ടർപാസുകൾ, ഒരു വെഹിക്കുലാർ ഓവർപാസ്, അഞ്ച് സ്മോൾ വെഹിക്കുലാർ അണ്ടർപാസുകൾ, എന്നിവയാണ് മാഹി - മുഴപ്പിലങ്ങാട് ബൈപാസിൽ ഉൾപ്പെടുന്നത്.

2020 മേയിൽ നിർമാണം പൂർത്തിയാക്കാൻ ഉദ്ദേശിച്ചാണ് നിർമാണം തുടങ്ങിയതെങ്കിലും കൊവിഡ് ലോക്ഡൗണും നെട്ടൂർ ബാലത്തെ പാലത്തിന്‍റെ നിർമാണത്തിൽ വന്ന പ്രശ്നങ്ങളും നിർമാണത്തിന് തടസമാവുകയായിരുന്നു. ഈ ബൈപ്പാസിലൂടെയുളള യാത്രയ്ക്ക് ടോൾ നിരക്കുകളും അടുത്തിടെ നിശ്ചയിച്ചിരുന്നു. കാർ, ജീപ്പ് ഉൾപ്പെടെ ചെറിയ സ്വകാര്യ വാഹനങ്ങൾക്ക് 65 രൂപയാണ് നിരക്ക്. ബസുകൾക്ക് 225 രൂപയാകും. വടക്കേ ഇന്ത്യയിൽ നിന്നുള്ള സ്ഥാപനത്തിനാണ് ടോൾ പിരിക്കാൻ കരാർ. ആകെ 18.6 കിലോമീറ്റർ ദൂരമുളള ബൈപ്പാസിൽ കൊളശ്ശേരിക്കടുത്താണ് ടോൾ പ്ലാസ. കാർ, ജീപ്പ്, വാൻ തുടങ്ങി ചെറു സ്വകാര്യ വാഹനങ്ങൾക്ക് 65 രൂപ ടോൾ നൽകണം.

Latest Videos
Follow Us:
Download App:
  • android
  • ios