ഇടിച്ചത് ടാറ്റാ നാനോയിൽ, ഉയർന്ന് പൊങ്ങി മലക്കം മറിഞ്ഞത് ഥാര്‍! ഇതെങ്ങനെ...? വിശ്വസിക്കാനാകാതെ വാഹനപ്രേമികൾ
മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയെ വരെ പോസ്റ്റുകളില്‍ ടാഗ് ചെയ്തുകൊണ്ടാണ് ആളുകള്‍ പ്രതികരിക്കുന്നത്.
ദുര്‍ഗ്: ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയിലുണ്ടായ ഒരു വാഹനാപകടത്തെ കുറിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്. ഒരു ടാറ്റാ നാനോ കാറും മഹീന്ദ്ര ഥാറും തമ്മിലാണ് കൂട്ടിയിടി നടന്നത്. ഇത്തിരി കുഞ്ഞനായ നാനോയില്‍ ഇടിച്ച് മഹീന്ദ്ര എസ്‍യുവിയും വമ്പനുമായ ഥാറാണ് മലക്കം മറിഞ്ഞതെന്ന് മാത്രം! വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെ പദ്മനാപൂർ മിനി സ്റ്റേഡിയത്തിന് സമീപമാണ് അപകടമുണ്ടായത്. ഭാഗ്യം കൊണ്ട് യാത്ര ചെയ്തിരുന്നവര്‍ക്ക് അപകടം ഒന്നും സംഭവിച്ചില്ല.
ഥാർ ഡ്രൈവർ അതിവേഗത്തിൽ ഒരു കവല മുറിച്ചുകടക്കുമ്പോൾ നാനോ കാറിൽ ഇടിച്ച് മലക്കം മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. നാനോയിൽ ഇടിച്ച് ഥാര്‍ മറിഞ്ഞതിന്‍റെ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നതോടെ വലിയ ചര്‍ച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയെ വരെ പോസ്റ്റുകളില്‍ ടാഗ് ചെയ്തുകൊണ്ടാണ് ആളുകള്‍ പ്രതികരിക്കുന്നത്.
ഥാര്‍ വാങ്ങിക്കാൻ പദ്ധതിയിട്ടിരുന്നു, ഇത് കണ്ടതോടെയാണ് ഇക്കാര്യത്തില്‍ പുനരാലോചന നടത്താൻ തീരുമാനിച്ചുവെന്നാണ് ഒരാള്‍ ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്തുകൊണ്ട് പോസ്റ്റ് ഇട്ടത്. കാറിന്‍റെ സ്റ്റെബിലിറ്റി സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. അതേസമയം, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ജനപ്രിയ താർ എസ്‌യുവിയുടെ പുതിയ വകഭേദങ്ങളും പുതിയ പവർട്രെയിൻ ഓപ്ഷനും അവതരിപ്പിച്ചിരുന്നു.
മോഡൽ ലൈനപ്പിന് പുതിയ 1.5 എൽ ഡീസൽ എഞ്ചിൻ ലഭിക്കുന്നു. അഞ്ച് സ്‍പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ മോട്ടോർ, 117 ബിഎച്ച്‌പി പവറും 300 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. പുതിയ 1.5L ഡീസൽ എഞ്ചിനും നിലവിലുള്ള 2.0L എംസ്റ്റാലിയൻ ടർബോ പെട്രോൾ യൂണിറ്റും ഉള്ള RWD (2WD - ടൂ-വീൽ ഡ്രൈവ്) സിസ്റ്റം 2023 മഹീന്ദ്ര ഥാറിന് ലഭിക്കുന്നു എന്നതാണ് കൂടുതൽ ശ്രദ്ധേയം.
'കേരളത്തില്‍ നമ്പര്‍ 1 ഭീരു'; എ കെ ജി നടത്തിയ പോരാട്ടം പിണറായി വിജയനെ ഓര്‍മ്മിപ്പിച്ച് വി ടി ബല്‍റാം