വൃദ്ധന്റെ മരണം: കുരങ്ങന്മാർക്കെതിരെ കേസെടുക്കണമെന് കുടുംബാംഗങ്ങൾ
അട്ടിയിട്ട ഇഷ്ടികകൾക്കുമുകളിൽ കിടന്നുറങ്ങുകയായിരുന്ന ധരംപാൽ കുരങ്ങന്മാർ ചാടിയതിനെത്തുടർന്ന് താഴേക്കുവീഴുകയും ഇഷ്ടികകൾ ഒന്നാകെ ദേഹത്തേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
ലഖ്നോ: വൃദ്ധന്റെ മരണത്തില്‍ കുരങ്ങന്മാർക്കെതിരെ കേസെടുക്കണമെന് കുടുംബാംഗങ്ങൾ. ഉത്തർപ്രദേശിലെ ബാഗ്പതിന് സമീപത്തെ തിക്രി ഗ്രാമത്തിലെ ധരംപാൽ എന്ന വയോധികന്റെ മരണത്തിലാണ് കുടുംബത്തിന്റെ ഇടപെടല്‍. ഗ്രാമത്തിൽനിന്ന് വിറക് ശേഖരിക്കുന്നതിനിടെ പരിസരത്തുള്ള കുരങ്ങന്മാർ ഇഷ്ടികകൊണ്ട് എറിയുകയായിരുന്നുവെന്ന് ധരംപാലിന്റെ സഹോദരൻ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
അതേസമയം, അട്ടിയിട്ട ഇഷ്ടികകൾക്കുമുകളിൽ കിടന്നുറങ്ങുകയായിരുന്ന ധരംപാൽ കുരങ്ങന്മാർ ചാടിയതിനെത്തുടർന്ന് താഴേക്കുവീഴുകയും ഇഷ്ടികകൾ ഒന്നാകെ ദേഹത്തേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ധരംപാലിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസിൽ കുരങ്ങന്മാരെ അറസ്റ്റ് ചെയ്യുന്നെതങ്ങനെ എന്ന് ആലോചിക്കുകയാണ് പൊലീസ്.