‘ശുക്റൻ യുഎഇ’; യുഎഇയെ നന്ദി അറിയിച്ച് മലയാളികള്‍

" യുഎഇയുടെ വിജയത്തിന് പിന്നിൽ‌ കേരള ജനത എക്കാലവുമുണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണയ്ക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ട്,  എന്നായിരുന്നു".   ഇതിന് പിന്നാലെയാണ് കേരളത്തിന് വൻ സഹായവുമായി യുഎഇ എത്തിയത്. അതെ ഈ  നന്ദി മലയാളികൾ ഒരിക്കലും മറക്കില്ല.

Sukren UAE Malayalees thank UAE for thanks

ദുബായ് :  ദുബായ് എന്നും മലയാളികള്‍ക്ക് ഒരു കൈത്താങ്ങായിരുന്നു. പതിറ്റാണ്ടുകള്‍ മുന്നേ മലയാളി സ്വന്തം ജീവിതം കെട്ടിപ്പടുത്തത് ഗള്‍ഫില്‍ നിന്നുള്ള പണം കൊണ്ടായിരുന്നു. ഗള്‍ഫ് വള‍ന്നപ്പോള്‍ കേരളത്തില്‍ ജനങ്ങള്‍ തമ്മിലുണ്ടായ സാമ്പത്തീക അന്തരത്തിലുണ്ടായിരുന്ന ഏറ്റകുറച്ചില്‍ വളരെ കുറയുകയും പണമില്ലാത്തവനും പണമുള്ളവനുമിടയില്‍ മധ്യവര്‍ഗ്ഗമെന്ന പുതിയ സാമ്പത്തീക ശക്തി ഉടലെടുക്കുകയും ചെയ്തു. കേരളീയ സാമൂഹികാന്തരീക്ഷത്തില്‍ ഉയ‍ർന്നു വന്ന ഈ മധ്യവര്‍ഗ്ഗമാണ് ഗള്‍ഫിനെ ഇന്നത്തെ ഗള്‍ഫായി രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ച ജനത. അതേ ജനത മഹാപ്രളയത്തില്‍പ്പെട്ട് ദുരിതമനുഭവിക്കുമ്പോള്‍ കൈത്താങ്ങുമായി ആദ്യമെത്തിയവരില്‍ ദുബായിയും ഉണ്ടായിരുന്നു. 

യുഎഇ ഭരണാധികാരികള്‍ കേരളത്തിന് 700 കോടി അനുവദിച്ചപ്പോള്‍ ഏറെ ആവേശത്തോടെയും ആദരവോടെയുമാണ്  പ്രവാസി മലയാളികളും കേരളത്തിലുള്ളവരും ഈ പ്രഖ്യാപനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചത്. ഏറ്റവും കൂടുതല്‍ കൈയടിനേടിയത് സമൂഹ്യമാധ്യമങ്ങളില്‍ നിന്നായിരുന്നു. "പെറ്റമ്മയുടെ ദുരിതത്തിന് പോറ്റമ്മയുടെ കൈതാങ്ങ് " എന്നതായിരുന്നു ഒരു കമന്‍റ്. 

യുഎഇ വൈസ് പ്രസിഡന്‍റും  പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞത്, ഇങ്ങനെയായിരുന്നു : " യുഎഇയുടെ വിജയത്തിന് പിന്നിൽ‌ കേരള ജനത എക്കാലവുമുണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണയ്ക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ട്,  എന്നായിരുന്നു".   ഇതിന് പിന്നാലെയാണ് കേരളത്തിന് വൻ സഹായവുമായി യുഎഇ എത്തിയത്. അതെ ഈ  നന്ദി മലയാളികൾ ഒരിക്കലും മറക്കില്ല.

കേരളത്തിന്‍റെ ദുരിതത്തെ ഒറ്റക്കെട്ടായി നേരിടുമെന്നായിരുന്നു യുഎഇ ഭരണാധികാരികള്‍ പറഞ്ഞത്. ദില്ലിയില്‍ നിന്ന് പോലും കിട്ടാത്ത പരിഗണനയായിരുന്നു കേരളത്തെ സംബന്ധിച്ച് അത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ യുഎഇയെ നന്ദി അറിയിച്ചു. ഇതോടെ സാമൂഹ്യമാധ്യമങ്ങളില്‍ ‘ശുക്റൻ യുഎഇ’(നന്ദി യുഎഇ ) എന്ന സ്നേഹ വാചകങ്ങളുടെ പ്രളയമായിരുന്നു. തുടര്‍ന്ന് മനം പോലെ ആളുകള്‍ യുഎഇ ഭരണാധികാരികള്‍ക്ക് നന്ദി അറിയിച്ചു. ‘പെറ്റമ്മയുടെ ദുരിതത്തിന് പോറ്റമ്മയുടെ കൈത്താങ്ങ്’, ‘പ്രവാസി ആയതിൽ ഞങ്ങൾ അഭിമാനിക്കുന്നു’, ‘ഞങ്ങളുടെ കണ്ണീരിനൊപ്പം നിന്നതിന് നന്ദി’, ഇങ്ങനെ നിരവധി കമന്‍റുകളാണ് , സാമൂഹ്യ മാധ്യമത്തില്‍ നിറയുന്നത്.  ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിനും മറ്റ് എമിറേറ്റുകളിലെ ഭരണാധികാരികൾക്കും എം എ യൂസഫലിക്കുമെല്ലാം കേരളത്തില്‍ നിന്ന് നന്ദി പ്രവാഹമായിരുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios