മനിതിയുടെ പിന്‍മാറ്റം; പൊലീസിനെയും സര്‍ക്കാറിനെയും ട്രോളി സോഷ്യല്‍ മീഡിയ
പൊലീസ് മടക്കി അയച്ചതാണെന്ന് മനിതി സംഘം പിന്നീട് പറഞ്ഞു. ഇതിനു പിന്നാലെയാണ് വാക്ക് മാറ്റിയ പോലീസിനെ ട്രോളി സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍മഴ ഒഴുകുന്നത്.
പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയ ചെന്നൈ ആസ്ഥാനമായ മനിതി എന്ന സംഘടനയിലെ 11 അംഗ യുവതി സംഘത്തെ പ്രതിഷേധക്കാര്‍ തടഞ്ഞതോടെയാണ് ഇന്ന് പമ്പയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മല ചവിട്ടാനെത്തിയാല്‍ പൂര്‍ണ സുരക്ഷ ഒരുക്കുമെന്ന് മുഖ്യമന്ത്രിയൂടെ ഓഫീസില്‍ നിന്ന് കിട്ടിയ ഉറപ്പിലാണ് സംഘം മല ചവിട്ടാനെത്തിയത്.
പ്രതിഷേധം ഉയര്‍ന്നാലും പിന്മാറില്ലെന്നും മനിതി സംഘം പറഞ്ഞിരുന്നു. എന്നാല്‍ പമ്പയില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മനിതി സംഘം പിന്‍മാറുകയും, പിന്നീട് പോലീസുമായി ചര്‍ച്ച നടത്തി തിരികെ മടങ്ങുകയുമായിരുന്നു. തങ്ങളെ പൊലീസ് മടക്കി അയച്ചതാണെന്ന് മനിതി സംഘം പിന്നീട് പറഞ്ഞു. ഇതിനു പിന്നാലെയാണ് വാക്ക് മാറ്റിയ പോലീസിനെ ട്രോളി സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍മഴ ഒഴുകുന്നത്.
troll by Sulfikar Kv
troll by Abdul Rahman Pattambi
troll by
troll by Uthaman Sandesham
സര്‍ക്കാരിന്‍റെയും പോലീസിന്‍റെയും നിലപാട് മാറ്റത്തെ വിമര്‍ശിച്ചാണ് ട്രോളുകള്‍ സജീവമായത്. പമ്പയില്‍ യുവതികളെ തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷം സംഘവുമായി പോലീസ് മല കയറാന്‍ ശ്രമം നടത്തിയെങ്കിലും ശരണപാതയില്‍ തടിച്ചുകൂടിയ നൂറുകണക്കിന് പ്രതിഷേധത്തില്‍ മനിതി സംഘം ഓടി ഗാര്‍ഡ് റൂമിലാണ് അഭയം പ്രാപിച്ചത്. പോലീസുകാരും പിന്നാലെ ഓടിക്കയറി. തുടര്‍ന്ന് പോലീസുമായുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ സംഘം മടങ്ങുകയായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെയാണ് മനിതി സംഘം പമ്പയിലെത്തിയത്.