എണ്ണ പ്രതിസന്ധി മറികടക്കുമെന്ന് സൗദി
റിയാദ്: എണ്ണ വിലയിടിവ് പ്രതിസന്ധി, രാജ്യം തരണം ചെയ്യുമെന്നു സൗദി പെട്രോളിയം മന്ത്രി അലി അല്‍ നുയ്മി. പെട്രോ കെമിക്കല്‍ ഫാക്ടറികള്‍ക്ക് ഏറെ ഗുണകരമായ വിലയാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു.
ആഗോള വിപണിയിലെ എണ്ണ വിലയിടിവ് സൃഷ്ടിക്കുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിനു സൗദി അറേബ്യക്ക് സാധിക്കുമെന്ന് പെട്രോളിയം മന്ത്രി അലി അല്‍ നുയ്മി പറഞ്ഞു. സമാനമായ പ്രശ്‌നം മുന്‍പും സൗദി അഭിമുഖീകരിച്ചിട്ടുണ്ട്. അന്ന് വിജയകരമായി പ്രതിസന്ധി തരണം ചെയ്യുന്നതിനു രാജ്യത്തിന് സാധിച്ചു. പതിവായി വിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുന്ന ഉല്‍പ്പന്നമാണ് എണ്ണ.
പെട്രോളിന്റെയും പ്രകൃതി വാതകത്തിന്റെയും വിലയിടിച്ചില്‍ സൃഷ്ടിക്കുന്ന അനുകൂല സാഹചര്യം പെട്രോ കെമിക്കല്‍ ഫാക്ടറികള്‍ പ്രയോജനപ്പെടുത്തണം. പെട്രോ കെമിക്കല്‍ ഫാക്ടറികള്‍ക്ക് ഏറെ ഗുണകരമായ വിലയാണ് ഇപ്പോഴുള്ളത്. സൗദിയില്‍ പെട്രോ കെമിക്കല്‍ മേഘലയിലെ നിക്ഷേപങ്ങള്‍ വലിയ വിജയമാണ്. സൗദി പെട്രോ കെമിക്കല്‍ കമ്പനികള്‍ ആഗോള തലത്തില്‍ മത്സരിക്കുന്നുണ്ടെന്നും പെട്രോളിയം മന്ത്രി പറഞ്ഞു.