ഹിറ്റ്മാനൊക്കെ കളിക്കളത്തില്‍; രോഹിത് ശർമ്മയെ മുട്ടുകുത്തിച്ച ധവാന്‍റെ മകളുടെ വീഡിയോ വൈറല്‍

രോഹിത് ശർമ്മയെ ഫ്ലോസ് ഡാൻസ് പഠിപ്പിക്കുന്ന ധവാന്റെ മകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിസിസിഐ ആണ് വീഡിയോ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. 

rohit sharma attempts to learn floss dance

ദില്ലി: ക്രിക്കറ്റ് ലോകത്ത് ബാറ്റിങിൽ വിസ്മയം തീർക്കുന്ന ഹിറ്റ്മാൻ  രോഹിത് ശർമ്മയും ധവാന്റെ മകളുമൊത്തുള്ള വീഡിയോ തരംഗമാവുകയാണ്. കളിക്കളത്തില്‍ എതിരാളികളെ നിലം തൊടാതെ പറപറത്തുന്ന ഹിറ്റ്മാന്‍ പക്ഷെ ധവാന്റെ മകളുടെ ഡാൻസിന് മുന്നില്‍ മുട്ടുകുത്തി. 

രോഹിത് ശർമ്മയെ ഫ്ലോസ് ഡാൻസ് പഠിപ്പിക്കുന്ന ധവാന്റെ മകളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ബിസിസിഐ ആണ് വീഡിയോ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഡാൻസ് ചെയ്യാൻ നോക്കി അവശനായ രോഹിത് ധവാന്റെ മകളുടെ മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു എന്നാണ് ആരാധക പക്ഷം.

രോഹിത്തിനു പിന്നാലെ വെല്ലുവിളി ഏറ്റെടുക്കാൻ കേദാർ ജാദവ് മുന്നോട്ട് വന്നെങ്കിലും ധവാന്‍റെ മകളുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒടുവിൽ കേദാറും തേൽവി സമ്മതിച്ചു. ധവാന്റെ ഭാര്യ അയേഷയുടെ മുന്നിൽ വെച്ചായിരുന്നു മകൾ താരങ്ങളെ ഡാൻസ് പഠിപ്പിക്കാൻ ശ്രമിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios