പിണറായിയുടെ ആ വാക്കുകള്‍ ഏറ്റെടുത്ത് റിമ കല്ലിങ്കല്‍

സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന നിലപാട് ആദ്യം മുതല്‍ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നിലപാട് അസന്നിഗ്ദമായി പ്രഖ്യാപിച്ചുകൊണ്ട് ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. ആചാരങ്ങള്‍ ചിലത് ലംഘിക്കാന്‍ കൂടിയുള്ളതാണെന്നാണ് അയ്യങ്കാളിയും ശ്രീനാരായണഗുരുവും ഞങ്ങളെ പഠിപ്പിച്ചതെന്നായിരുന്നു മുഖ്യമന്ത്രി ജനാവലിയെ സാക്ഷിയാക്കി പറഞ്ഞുവച്ചത്

rima kallingal share pinarayi vijayan's word

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ നിലനിന്നിരുന്ന വിവേചനം നീക്കം ചെയ്ത സുപ്രീം കോടതി വിധിയ്ക്കെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം ഭക്തന്മാര്‍ സമരത്തിലാണ്. യുവതികളെ മല കയറാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് വഴി തടയല്‍ സമരമടക്കം നടത്തിയാണ് പ്രതിഷേധം. ലാത്തി വീശിയും സമരപന്തല്‍ പൊളിച്ചും പൊലീസ് ഇടപെടല്‍ ഉണ്ടയതോടെ മേഖലയില്‍ ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്.

സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന നിലപാട് ആദ്യം മുതല്‍ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നിലപാട് അസന്നിഗ്ദമായി പ്രഖ്യാപിച്ചുകൊണ്ട് ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. ആചാരങ്ങള്‍ ചിലത് ലംഘിക്കാന്‍ കൂടിയുള്ളതാണെന്നാണ് അയ്യങ്കാളിയും ശ്രീനാരായണഗുരുവും ഞങ്ങളെ പഠിപ്പിച്ചതെന്നായിരുന്നു മുഖ്യമന്ത്രി ജനാവലിയെ സാക്ഷിയാക്കി പറഞ്ഞുവച്ചത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ പുരോഗമന ചിന്താഗതിക്കാര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. റിമ കല്ലിംഗല്‍ വിജയ ചിഹ്നം കാട്ടികൊണ്ട് പിണറായിയുടെ ചിത്രമടക്കമുള്ള ആ വാക്കുകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

 

Latest Videos
Follow Us:
Download App:
  • android
  • ios