ഒരു പഴത്തിന് വില 71460 രൂപ; അതിന് മാത്രം എന്താണ് ഈ പഴത്തിലെന്നോ.!
ഇന്തോനേഷ്യയിലെ ജാവയിലുള്ള പ്ലാസ ഏഷ്യ ഷോപ്പിംഗ് സെന്ററിലാണ് വില്പനയ്ക്കു വച്ചിരിക്കുന്നത്
രുചിയിൽ കേമനായ ദുരിയാൻ എന്ന പഴത്തിന്റെ പുതിയ സങ്കരയിനത്തിന്റെ വില 1000 ഡോളര്‍ ഈ വില (ഇന്ത്യന്‍ രൂപ 71460 ). ഇന്തോനേഷ്യയിലെ ജാവയിലുള്ള പ്ലാസ ഏഷ്യ ഷോപ്പിംഗ് സെന്ററിലാണ് വില്പനയ്ക്കു വച്ചിരിക്കുന്നത്. ജെ-ക്യൂൻ എന്നാണ് പുതിയ ഇനത്തിന്റെ പേര്. യോഗ്യകർത്തായിലെ ഇന്തോനേഷ്യൻ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ സൈക്കോളജി പഠിക്കുന്ന അക്കയാണ് ബ്രീഡ് വികസിപ്പിച്ചത്. ഒരു മരത്തിൽ 20 പഴം മാത്രമേ ഉണ്ടാവൂ. അതിനാൽ തന്റെ ബ്രീഡിന് വലിയ ഡിമാന്റാണെന്ന് ഇദ്ദേഹം പറയുന്നു.
ഈ പഴത്തിന്റെ വില ഇന്തോനേഷ്യയിലെ ഒരാളുടെ ഒരു ശരാശരി മാസവരുമാനത്തിന്റെ മൂന്നിരട്ടി വരുമെന്നാണ് ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തായാലും ഈ പഴത്തിന്റെ പൈസയും വില്‍പ്പനയും സോഷ്യല്‍ മീഡിയ വഴി അറിഞ്ഞ് അനവധിപ്പേര്‍ ഈ പഴത്തിന്റെ ഫോട്ടോ എടുക്കാന്‍ ഷോപ്പിംഗ് മാളില്‍ എത്തിയിട്ടുണ്ട്.