കത്വ പെണ്‍കുട്ടിയെ അപമാനിച്ച യുവാവിനെതിരെ പൊലീസില്‍ പരാതി
- വിഷ്ണു നന്ദകുമാറിനെതിരെ പൊലീസിൽ പരാതി
- ഇയാളെ സ്വകാര്യബാങ്കില്‍ നിന്നും പുറത്താക്കിയിരുന്നു
കൊച്ചി: ജമ്മുകശ്മീരിൽ എട്ട് വയസ്സുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തെ നവമാധ്യമങ്ങളിൽ ന്യായീകരിച്ച വിഷ്ണു നന്ദകുമാറിനെതിരെ പൊലീസിൽ പരാതി. എറണാകുളം നെട്ടൂർ സ്വദേശി വിഷ്ണുവിനെതിരെ കെഎസ്‍യുവാണ് കമ്മീഷണർക്ക് പരാതി നൽകിയത്.
സമൂഹത്തിൽ ഭിന്നതയുണ്ടാക്കി വർഗ്ഗീയ കലാപം നടത്താൻ ശ്രമിച്ചെന്നാണ് ആരോപണം. പെൺകുട്ടിയ്ക്ക് എതിരെ സോഷ്യൻ മീഡിയയിൽ കഴിഞ്ഞ ദിവസമാണ് വിഷ്ണു അപകീർത്തികരമായ പരാമർശം നടത്തിയത്. ഇതേതുടർന്ന് കൊച്ചിയിലെ സ്വകാര്യ ബാങ്കിൽ മാനേജരായിരുന്ന വിഷ്ണുവിനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു.