പ്രവാസിയായ പിതാവ് മകള്‍ക്ക് നല്കിയ കിടിലന്‍ സര്‍പ്രൈസ്
മകളെ കണ്ട സന്തോഷത്തില്‍ പിതാവും അവളെ എടുത്തു പൊക്കുന്നുണ്ട്. ഒരു മിനിറ്റ് 45 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് ഇതിനോടകം രണ്ട് ലക്ഷത്തോളം പേര് കണ്ടുകഴിഞ്ഞു
മകളെ അറിയിക്കാതെ വിദേശത്ത് നിന്ന് എത്തുന്ന പിതാവ് മകള്‍ സ്കൂള്‍ വിട്ട് വരുമ്പോള്‍ നല്കുന്ന സര്‍പ്രൈസ് വീഡിയോ വൈറലാകുന്നു. അപ്രതീക്ഷിതമായി നാട്ടിലെത്തിയ പ്രവാസി സ്കൂള്‍ വിട്ടുവരുന്ന മകളെ കാത്ത് അദ്ദേഹം മുറ്റത്ത് നിന്നു. സ്കൂള്‍ വിട്ട് എത്തുമ്പോള്‍ അപ്രതീക്ഷിതമായി പിതാവിനെ കണ്ടപ്പോള്‍ മകള്‍ ഒരുനിമിഷം നിന്നുപോകുന്നുണ്ടെങ്കിലും പിന്നീട് ഓടി വന്ന് കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
മകളെ കണ്ട സന്തോഷത്തില്‍ പിതാവും അവളെ എടുത്തു പൊക്കുന്നുണ്ട്. ഒരു മിനിറ്റ് 45 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് ഇതിനോടകം രണ്ട് ലക്ഷത്തോളം പേര് കണ്ടുകഴിഞ്ഞു. ആയി. പപ്പാസ് ലൗവ് എന്ന പേരിലാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തായ ഈ വീഡിയോയുടെ താഴെ വന്നിട്ടുള്ള കമന്റുകളില്‍ ഭൂരിഭാഗവും പ്രവാസികളുടേതാണ്. തങ്ങളുടെ മക്കളെ ഓര്‍ത്തെന്നും അവരെ കാണാന്‍ തോന്നിയെന്നും കണ്ണു നിറഞ്ഞുപോയെന്നുമാണ് കൂടുതല്‍ പേരും പറഞ്ഞിരിക്കുന്നത്.