മദറിനെക്കുറിച്ചു പാടുന്നതു മഹാഭാഗ്യം: ഉഷാ ഉതുപ്പ്
മദര്‍ തെരേസയെ വിശുദ്ധയായി ഉയര്‍ത്തുന്ന ചടങ്ങില്‍ പാടാന്‍ ലഭിച്ച അവസരം ജീവിതത്തിലെ മഹാഭാഗ്യമാണെന്ന് ഗായിക ഉഷാ ഉതുപ്പ്. മലയാളത്തിലെ ഒരു പാട്ട് അടക്കം പത്തു ഗാനങ്ങള്‍ വത്തിക്കാനിലേക്ക് അയച്ചിരുന്നുവെന്നും ഉഷ ഉതുപ്പ് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. മദറുമായി ഏറെ അടുപ്പമുള്ള ഗായികയാണ് ഉഷ ഉതുപ്പ്
ഉഷാ ഉതുപ്പ് അയച്ച ലിസ്റ്റില്‍നിന്ന് ഒരു ബംഗാളി പാട്ടും ഒരു ഇംഗ്ലീഷ് പാട്ടും തെരെഞ്ഞടുക്കപ്പെട്ടു. 47 വര്‍ഷത്തെ അടുപ്പമാണു മദറുമായി ഉള്ളത്. 2003ല്‍ മദറിനെ വാഴ്തപ്പെട്ടവളായി പ്രഖ്യാപിച്ച സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ ചടങ്ങിലേക്കും ഉഷ ക്ഷണിക്കപ്പെട്ടിരുന്നു.
മദറിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങില്‍ ഉഷയും പങ്കെടുക്കുമായിരുന്നു.