കൊല്‍ക്കത്തയിലെ മദര്‍ ഹൗസിലേക്കു സന്ദര്‍ശക പ്രവാഹം

mother house

കൊല്‍ക്കത്ത: അഗതികളുടെ അമ്മയെ കത്തോലിക്ക സഭ വിശുദ്ധയായി ഉയര്‍ത്തുന്ന വേളയില്‍ കൊല്‍കത്തയിലെ മദര്‍ ഹൗസില്‍ സന്ദര്‍ശക പ്രവാഹമാണ്. മദറിനു കോഴിക്കോടന്‍ ഹലുവ ഏറെ ഇഷ്ടമായിരുന്നുവെന്ന് ഇപ്പോഴത്തെ അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലൈസ എംസി ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. 

മിഷിനറീസ് ഓഫ് ചാരിറ്റീസിന്റെ ആസ്ഥാനമായ മദര്‍ ഹൗസിന്റെ കവാടത്തില്‍ ഇപ്പോഴും ഒരു നെയിംബോര്‍ഡുണ്ട്. മദര്‍ തെരേസ ഇന്‍. മദര്‍ നമ്മുടെ ഉള്ളിലുണ്ടെന്ന ഹൃദ്യമായ അനുഭവമാണ് ഇവിടെയെത്തിയാല്‍ ഉണ്ടാവുക. 

സന്യാസിനിമാരോടൊത്ത് അവര്‍ കഴിക്കുന്ന ഭഷണമാണു മദറും കഴിച്ചിരുന്നത്. ചോക്ലേറ്റും ഐസ്‌ക്രീമും ഇഷ്ടമാണ്. കോഴിക്കോടന്‍ ഹല്‍വയോടും ഏറെ പ്രിയമാണെന്ന് ഇപ്പോഴത്തെ അസിറ്റന്റ് സുപ്പീരിയര്‍ ജനറല്‍ ലൈസ എംസി പറഞ്ഞു.

നാളെ വത്തിക്കാനില്‍ നടക്കുന്ന ദിവ്യബലി ചടങ്ങുകള്‍ കൊല്‍കത്തയിലെ മിഷിനറീസ് ഓഫ് ചാരിറ്റീസ് ആസ്ഥാനത്തും അഗദി മന്ദിരങ്ങളിലും തത്സമയം കാണിക്കും. മദറിനെ വിശുദ്ധയായി ഉയര്‍ത്തിയതിന്റെ പ്രത്യേക നന്ദി പ്രകാശന കുര്‍ബാനയുമുണ്ടാകും. 

Latest Videos
Follow Us:
Download App:
  • android
  • ios