ആയിരം രൂപയ്ക്ക് ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറി ലക്ഷാധിപതിയായി മടങ്ങി.!

ചിപ്പി വിഭാവങ്ങള്‍ മാത്രം വില്‍ക്കുന്ന ഭക്ഷണശാലയില്‍ ഉച്ചയ്ക്ക് ആഹാരം കഴിക്കാന്‍ എത്തിയതായിരുന്നു റിക്ക്. ഇദ്ദേഹം ഓയിസ്റ്റര്‍ പാന്‍ റോസ്റ്റാണ് ഓഡര്‍ ചെയ്തത്

Man finds valuable pearl in his oyster while eating lunch

ആയിരം രൂപയ്ക്ക് ഭക്ഷണം കഴിക്കാന്‍ കയറി ലക്ഷാധിപതിയായി മടങ്ങിയ വ്യക്തിയെക്കുറിച്ച് കേട്ടിട്ടുണ്ടോ. റിക്ക് ആന്‍ഡോഷ് എന്ന ന്യൂജേര്‍സി സ്വദേശിയായ ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് ഇത്തരം ഒരു ഭാഗ്യം ലഭിച്ചയാളാണ്. ഡിസംബര്‍ 16ന് ന്യൂയോര്‍ക്കിലെ ഒരു ഓയിസ്റ്റര്‍ ബാറിലാണ് സംഭവം നടന്നത്.

ചിപ്പി വിഭാവങ്ങള്‍ മാത്രം വില്‍ക്കുന്ന ഭക്ഷണശാലയില്‍ ഉച്ചയ്ക്ക് ആഹാരം കഴിക്കാന്‍ എത്തിയതായിരുന്നു റിക്ക്. ഇദ്ദേഹം ഓയിസ്റ്റര്‍ പാന്‍ റോസ്റ്റാണ് ഓഡര്‍ ചെയ്തത്. ഒരു സ്കൂള്‍കാല സുഹൃത്തും ഇദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ആയിരം രൂപയ്ക്ക് അടുത്തായിരുന്നു അവര്‍ ഓഡര്‍ ചെയ്ത ഭക്ഷണത്തിന്‍റെ വില.

Man finds valuable pearl in his oyster while eating lunch

ഒരു ചിപ്പിയിലെ മാംസം കഴിക്കുന്നതിനിടയില്‍ പെട്ടന്ന് എന്തോ ഭീകരമായി പല്ലില്‍ തട്ടി. പല്ല് തന്നെ പൊരിഞ്ഞു കയ്യില്‍ വരുമോ എന്ന് റിക്ക് സംശയിച്ചു. അത് പുറത്തെടുത്ത് കയ്യിലിട്ടു നോക്കിയപ്പോള്‍ ഒരു മുത്ത്.  ബാര്‍ ജീവനക്കാരോട് സംഭവം അപ്പോള്‍ തന്നെ പറഞ്ഞു. ഇത്തരം ഒരു സംഭവം ആദ്യമായി കേള്‍ക്കുകയായിരുന്നു അവര്‍.

റിക്കിന് ലഭിച്ച മുത്തിന് അധികം വലിപ്പമൊന്നുമില്ലെങ്കിലും അതിന് പുറമേ ചെറിയ കറുത്ത പൊട്ട് പോലുള്ള പാടുകളുമുണ്ട്.  ഈ കറുത്ത പാടുകള്‍ ഉപയോഗിച്ച് പലതും മായ്ക്കാന്‍ കഴിയുമെന്നും, കൂടാതെ മുത്തിന്റെ വില നിശ്ചയിക്കുന്നത് അതിന്റെ തിളക്കം എത്ര മാത്രമുണ്ടെന്ന് ഉള്ളതു പോലെയാണെന്നാണ് മുത്ത് വ്യാപാരികള്‍ പറയുന്നത്. രണ്ടരലക്ഷമാണ് മുത്തിന്‍റെ വില എന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios