മരിച്ച ആരാധകന് ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂക്ക; ഇറനണിഞ്ഞ് സൈബർ ലോകം
'ഇന്നലെ ആക്സിഡന്റിൽ മരിക്കുമ്പോഴും അഫ്സലിന്റെ വാട്സപ്പ് സ്റ്റാറ്റസ് മുഴുവൻ മമ്മൂക്കയുടെ ചിത്രങ്ങളായിരുന്നു..' ഒരു സുഹൃത്ത് ഓർക്കുന്നു.
മൂവാറ്റുപുഴ:ബൈക്കപകടത്തിൽ മരിച്ച ആരാധകന് ആദരാഞ്ജലികൾ ആർപ്പിച്ച് മലയാള സനിമയുടെ പ്രിയ നടൻ മമ്മൂട്ടി. മൂവാറ്റുപുഴ സ്വദേശി അഫ്സലിന്‍റെ നിര്യാണത്തിലാണ് മമ്മൂക്ക അനുശോചനം രേഖപ്പെടുത്തിയത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു താരം അനുശോചനം അറിയച്ചത്.
എം സി റോഡിൽ വാഴപ്പിള്ളിയില്‍ ഇന്നലെ ഉച്ചക്ക് നടന്ന അപകടത്തിലാണ് ഇരുപത്തിമൂന്നുകാരനായ അഫ്സൽ മരിച്ചത്. അഫ്സല്‍ യാത്ര ചെയ്തിരുന്ന ബൈക്കില്‍ എതിരെ വന്ന ലോറി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ അഫ്സല്‍ നിലത്തു വീഴുകയും ലോറി തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു.
മൂവാറ്റുപുഴ ടൗണിലെ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷന്‍റെ വൈസ് പ്രസിഡന്‍റ് ആയിരുന്നു അഫ്സൽ. മാത്രവുമല്ല മമ്മൂട്ടിയുടെ കടുത്ത ആരാധകൻ കൂടിയായിരുന്നു അഫ്സലിനെ അടുത്തറിയുന്നവർ പറയുന്നു. 'ഇന്നലെ ആക്സിഡന്റിൽ മരിക്കുമ്പോഴും അഫ്സലിന്റെ വാട്സപ്പ് സ്റ്റാറ്റസ് മുഴുവൻ മമ്മൂക്കയുടെ ചിത്രങ്ങളായിരുന്നു..' ഒരു സുഹൃത്ത് ഓർക്കുന്നു.