മൂന്നാര്‍ ദൗത്യം പരാജയപ്പെടാൻ കാരണം തുറന്ന് പറഞ്ഞ് സുരേഷ് കുമാര്‍ ഐ.എ.എസ്
എന്തു കൊണ്ട് മൂന്നാര്‍ ദൗത്യം തോറ്റു. കേരളം കാത്തിരുന്ന ചോദ്യത്തിനാണ് മൂന്നാര്‍ ദൗത്യത്തിന്‍റെ സ്പെഷ്യൽ ഓഫീസറായിരുന്ന കെ സുരേഷ് കുമാര്‍ ഐഎഎസിന്‍റെ തുറന്നു പറച്ചിൽ. ദൗത്യത്തിൽ നിന്ന് പിൻമാറാൻ ആവശ്യപ്പെട്ടത് വിഎസാണ്.
മൂന്നാറിലേത് സുതാര്യ ഇടപെടൽ മാത്രമായിരുന്നു. മൂന്ന് മാസം നിശ്ചയിച്ച ദൗത്യം 28മത്തെ ദിവസം അവസാനിപ്പിക്കേണ്ടി വന്നു. സിപിഐയുടെ ഓഫീസിനടുത്തെത്തിയപ്പോഴാണോ ഇടപെടലുണ്ടായത് എന്ന ചോദ്യത്തിന് അത് ഓഫീസ് ആയിരുന്നില്ലെന്നും, പല നിലകളുള്ള ഹോട്ടല്‍ ആയിരുന്നുവെന്നും സുരേഷ് കുമാര്‍ പറയുന്നു.
സിവിൽ സര്‍വ്വീസിന്‍റെ കാലം കഴിഞ്ഞെന്ന ബോധ്യവുമായാണ് 27 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തിൽ നിന്ന് സ്വയം പിൻമാറുന്നത് . ലോട്ടറി മേഖലയിലേയും വിദ്യാഭ്യാസ മേഖലയിലേയും ഇടപെടുലകള്‍ സംതൃപ്തി നൽകുന്നവയാണ് .
അനുഭവങ്ങൾ പുസ്തകമാക്കും. വിദ്യാഭ്യാസ മേഖലയിൽ തുടര്‍ന്ന് പ്രവര്‍ത്തിക്കാനാണ് താൽപര്യമെന്നും സുരേഷ്കുമാര്‍ പറഞ്ഞു.