വിദ്യാര്‍ത്ഥി പ്രതിഷേധം; കേരള ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചു
പാമ്പാടി നെഹ്‍റു കോളേജ്, കോട്ടയം ടോംസ് കോളേജ് ഓഫ് എഞ്ചിനീയറിങ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്‍റെ ചുവടുപിടിച്ചാണ്, പേരൂര്‍ക്കടയിലെ കേരള ലോ അക്കാദമിയിലും വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്. ഇന്റേണല്‍ മാര്‍ക്കിന്റേയും ഹാജരിന്റേയും പേരില്‍ മാനേജ്മെന്റ് പീഡിപ്പിക്കുന്നു എന്നാണ് ആരോപണം.
എന്നാല്‍ 1967 മുതല്‍ പ്രവര്‍ത്തിക്കുന്ന കോളേജിനെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് പ്രശ്നങ്ങള്‍ക്ക് പിന്നിലെന്ന് പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ പ്രതികരിച്ചു. കോളേജിലെ ലൈബ്രറിയും ഓഫീസുമടക്കം സമരക്കാര്‍ അടച്ചിട്ടു. തിങ്കളാഴ്ച മുതല്‍ സമരം ശക്തമാക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.