കണ്ണൂര്‍ വിമാനതാവളത്തിലെ 'തെയ്യം' കോപ്പിയടിയെന്ന് ആരോപണം

അതിനു ശേഷം നടത്തിയ റിസേർച്ചിൽ നിന്നും പല മാധ്യമങ്ങളിലും ഈ പെയിന്‍റിഗിനെ കുറിച്ചുള്ള വാർത്ത വന്നതായി അറിയാൻ കഴിഞ്ഞു. എന്‍റെ ഒരു രീതിയിലും ഉള്ള അനുവാദം കൂടാതെ ആണ് എന്‍റെ ആര്‍ട്ട് വര്‍ക്ക് കോപ്പി ചെയ്യപ്പെട്ടത്

kannur airport theyyam art work controversy

കണ്ണൂര്‍: ഡിസംബറില്‍ തുറക്കാനിരിക്കുന്ന കണ്ണൂര്‍ വിമാനതാവളത്തിലെ തെയ്യത്തിന്‍റെ കൂറ്റന്‍ ചിത്രം വിവാദത്തില്‍. ഇത് കോപ്പിയടിയാണെന്ന ആരോപണവുമായി കലാകാരന്‍ രംഗത്ത്. അജയ് പികെ എന്ന കലാകാരനാണ് താന്‍ 2009 ല്‍ ചെന്നൈയില്‍ ചെയ്ത 3ഡി ആര്‍ട്ട് വര്‍ക്കിന്‍റെ കോപ്പിയാണ് കണ്ണൂര്‍ വിമാനതാവളത്തിലെ തെയ്യത്തിന്‍റെ ചിത്രം എന്ന് ആരോപിക്കുന്നത്.

കണ്ണൂരിന്‍റെ തനിമ വിളിച്ചോതാന്‍ കണ്ണൂര്‍ വിമാനതാവളത്തില്‍ സൃഷ്ടിച്ച തെയ്യത്തിന്‍റെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു എന്നാല്‍ ഇത് തന്‍റെ അനുവാദം ഇല്ലാതെയാണ് പകര്‍ത്തിയത് എന്നാണ് കലാകാരന്‍ പറയുന്നത്. കഴിഞ്ഞ ആഴ്ച കണ്ണൂർ വിമാനത്താവളം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തപ്പോൾ എന്റെ സുഹൃത്തുക്കൾ മുഖേന ആണ് ഞാൻ ഈ വർക്ക് കോപ്പി ചെയ്യപ്പെട്ടതായി അറിയുന്നത്.

അതിനു ശേഷം നടത്തിയ റിസേർച്ചിൽ നിന്നും പല മാധ്യമങ്ങളിലും ഈ പെയിന്‍റിഗിനെ കുറിച്ചുള്ള വാർത്ത വന്നതായി അറിയാൻ കഴിഞ്ഞു. എന്‍റെ ഒരു രീതിയിലും ഉള്ള അനുവാദം കൂടാതെ ആണ് എന്‍റെ ആര്‍ട്ട് വര്‍ക്ക് കോപ്പി ചെയ്യപ്പെട്ടത്. ഉപയോഗിക്കുന്നതിനു മുൻപ് എന്നോട് ഒരു വാക്ക് ചോദിച്ചിരുന്നെങ്കിൽ 100 % നിറമനസ്സോടുകൂടി ഞാൻ അതിനു സമ്മതം കൊടുക്കുമായിരുന്നു.

എന്‍റെ നാടായ കണ്ണൂരിൽ ഒരു വിമാനത്താവളം വരുന്നതും അതിൽ എന്റെ സൃഷ്ടി പ്രദർശിപ്പിക്കുന്നതും വളരെ അഭിമാനകരമായ ഒരു കാര്യമാണ്. പക്ഷെ എന്റെ ആര്ട്ട് വർക്ക് എന്‍റെ യാതൊരു വിധ സമ്മതവും കൂടാതെ കീയാല്‍ ഉപയോഗിച്ചതിൽ എനിക്ക് വളരെയേറെ വിഷമം ഉണ്ടെന്ന് അജയ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

സുഹൃത്തുക്കളേ ,

കണ്ണൂർ വിമാനത്താവളത്തിൽ വരച്ചിട്ടുള്ള തെയ്യത്തിന്റെ പെയിന്റിംഗ് മായി ബന്ധപെട്ടു ഓൺലൈനിൽ പ്രചരിക്കുന്ന വാർത്തയുടെ വിശദീകരണവുമായിട്ടാണ് ഈ പോസ്റ്റ് ഞാൻ ഇടുന്നത്.

2009 ഇൽ ചെന്നൈയിൽ വർക്ക് ചെയ്യുമ്പോൾ ആണ് ഞാൻ തെയ്യം എന്ന കലാരൂപത്തിന്റെ 3d ആർട് വർക്ക് ചെയ്യുന്നത് ,3DS max സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഞാൻ ഈ artwork ചെയ്തത് , ഒരു ഫോട്ടോഗ്രാഫ് പകർപ്പല്ലാതെ എന്റെ മുഴുവൻ കഴിവും ഉപയോഗിച്ചാണ് ഈ വർക്ക് ചെയ്തു തീർത്തത് . അത് കൊണ്ട് ഈ 3D artwork ഇന്റെ പൂർണമായ അവകാശം എന്റെ ആണ് .
എന്റെ ബ്ലോഗിൽ 2009 ഇൽ ഞാൻ പബ്ലിഷ് ചെയ്തതിന്റെ തെളിവ് നിങ്ങൾക്കു ബ്ലോഗ് ലിങ്ക് പരിശോദിച്ചാൽ മനസിലാവുന്നതാണ്.

https://ajaipk.blogspot.com/2009/07/theyyam.html

ഒൻപതു വര്ഷം മുന്നേ ഈ artwork Pixel എന്ന Czech republic (ചെക് റിപ്പബ്ളിക് ) 3D അനിമേഷൻ മാഗസിനിൽ എന്റെ അനുവാദത്തോടെ കവർപേജ്ആയി പ്രസിദ്ധികരിച്ചു വന്നിട്ടുണ്ട് .ഇന്റർനാഷണൽ ലെവലിൽ അംഗീകരിക്കപ്പെട്ട എന്റെ ഒരു artwork ആണ് തെയ്യം.

കഴിഞ്ഞ ആഴ്ച കണ്ണൂർ വിമാനത്താവളം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തപ്പോൾ എന്റെ സുഹൃത്തുക്കൾ മുഖേന ആണ് ഞാൻ ഈ വർക്ക് കോപ്പി ചെയ്യപ്പെട്ടതായി അറിയുന്നത്.അതിനു ശേഷം നടത്തിയ റിസേർച്ചിൽ നിന്നും പല മാധ്യമങ്ങളിലും ഈ പെയിന്റിംഗ് നെ കുറിച്ചുള്ള വാർത്ത വന്നതായി അറിയാൻ കഴിഞ്ഞു. എന്റെ ഒരു രീതിയിലും ഉള്ള അനുവാദം കൂടാതെ ആണ് എന്റെ artwork കോപ്പി ചെയ്യപ്പെട്ടത്.
ആ artwork ഉപയോഗിക്കുന്നതിനു മുൻപ് എന്നോട് ഒരു വാക്ക് ചോദിച്ചിരുന്നെങ്കിൽ 100 % നിറമനസ്സോടുകൂടി ഞാൻ അതിനു സമ്മതം കൊടുക്കുമായിരുന്നു.എന്റെ നാടായ കണ്ണൂരിൽ ഒരു വിമാനത്താവളം വരുന്നതും അതിൽ എന്റെ സൃഷ്ടി പ്രദർശിപ്പിക്കുന്നതും വളരെ അഭിമാനകരമായ ഒരു കാര്യമാണ്. പക്ഷെ എന്റെ ആര്ട്ട് വർക്ക് എന്റെ യാതൊരു വിധ സമ്മതവും കൂടാതെ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL ) ഉപയോഗിച്ചതിൽ എനിക്ക് വളരെയേറെ വിഷമം ഉണ്ട് .

ഒരു കലാകാരൻ എന്ന നിലയിൽ അവിടെ വരച്ചിട്ടുള്ള പെയിന്റിംഗ് ഇന്റെ ഒറിജിനൽ creator ആയ എനിക്ക് അതിനായുള്ള അംഗീകാരം കിട്ടാനുള്ള എല്ലാവിധ അവകാശവും ഉണ്ട്. അതിനു വേണ്ടി legally മൂവ് ചെയ്തിട്ടുമുണ്ട്. അത് recreate ചെയ്ത കലാകാരന്മാരെയും അവരുടെ പരിശ്രമവും പ്രശംസനീയം തന്നെ ,എന്നാലും ഒരു കലാകാരന്റെ ethics നു നിരക്കാത്ത പ്രവൃത്തി ചെയ്തത് അംഗീകരിക്കാൻ പറ്റാത്തതാണ് .

എനിക്ക് അവകാശപ്പെട്ട അംഗീകാരം നേടിയെടുക്കാനായി എല്ലാവരും എന്റെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios