പെരുമ്പാമ്പിനെ വാഹനമാക്കി മൂന്നുവയസുകാരന്
വിയറ്റ്നാമിലെ തന്നാ ഹോ പ്രവിശ്യയിൽ നിന്നുള്ള വീഡിയോ വൈറലാകുകയാണ്. ഇരുപതടി നീളവും എണ്‍പത് കിലോ ഭാരവുമുള്ള ഭീമൻ പെരുമ്പാമ്പിന്റെ ശരീരത്തിൽ കുതിരപ്പുറത്തിരിക്കുന്ന ലാഘവത്തോടെയാണ് ബാലൻ കയറിയിരിക്കുന്നത്. ഇവരുടെ വീട്ടിൽ വളർത്തുന്ന പെരുമ്പാമ്പാണിത്.
സോഷ്യൽ മീഡിയായിൽ ചിത്രങ്ങൾ വൈറലായതിനെ തുടർന്ന് ചിത്രങ്ങൾ വ്യാജമാണെന്ന് അഭിപ്രായപ്പെട്ട് നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് യാഥാർഥ്യമാണെന്നാണ് കുട്ടിയുടെ ബന്ധുക്കൾ അവകാശപ്പെടുന്നത്.
കഴിഞ്ഞ നാലു വർഷങ്ങളായി കുട്ടിയുടെ വീട്ടിൽ വളർത്തുന്നതാണ് ഈ പെരുന്പാമ്പിനെ. കനത്ത മഴയിയിൽ വീടിന്റെ പരിസരം മുഴുവൻ വെള്ളത്തിനടിയിലായതിനെത്തുടർന്ന് നീന്തിത്തുടിക്കാനായി പാമ്പിനെ തുറന്നു വിടുകയായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്.