മകളുടെ വിവാഹം: വിശദീകരണവുമായി ഗീത ഗോപി എംഎല്‍എ

geetha gopi mla explains about daughters marriage

തൃശൂര്‍: വിവാഹത്തിന് മകളണിഞ്ഞത് 75 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മാത്രമെന്ന് നാട്ടിക എംഎല്‍എ ഗീത ഗോപി. ഇതില്‍ 50 പവന്‍ മാത്രമാണ് താന്‍ നല്‍കിയതെന്ന് സിപിഐ തൃശൂര്‍ ജില്ലാ നേതൃത്വത്തിന് നല്‍കിയ വിശദീകരണത്തില്‍ എംഎല്‍എ വ്യക്തമാക്കി. ആഡംബരവിവാഹത്തില്‍ എംഎല്‍എക്കെതിരെ എന്തുനടപടി വേണെന്ന് ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കും. അതേസമയം പണ്ടത്തെ പോലെ കട്ടന്‍ ചായയും പരിപ്പുവടയും മാത്രം കഴിക്കണമെന്ന് നേതാക്കളോട് പറയാന്‍ ആകില്ലെന്ന് സി എന്‍ ജയദേവന്‍ എംപി വ്യക്തമാക്കി.

മകളുടെ ആഡംബരവിവാഹത്തില്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗീത ഗോപിയോട് തൃശൂര്‍ ജില്ലാ നേതൃത്വം വിശദീകരണം ചോദിച്ചത്. മകളുടെ വിവാഹം സാധാരണരീതിയിലാണ് നടത്തിയതെന്നാണ് എംഎല്‍എയുടെ വിശദീകരണം. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പൂന്താനം ഓഡിറ്റോറിയത്തിലാണ് വിവാഹചടങ്ങ് നടത്തിയത്. വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തകായതുകൊണ്ട് ചടങ്ങില്‍ നിരവധി അതിഥികള്‍ പങ്കെടുത്തു. വിവാഹസദ്യ ഒരുക്കിയത് ബന്ധുവാണ്. വീട്ടില്‍ തയ്യാറാക്കിയ സദ്യ മണ്ഡപത്തിലേക്ക് എത്തിക്കുയായിരുന്നു. മകള്‍ക്ക് നല്‍കിയത് 50 പവന്‍ സ്വര്‍ണമാണ്. ബാക്കി 25 പവന്‍ ബന്ധുക്കള്‍ എല്ലാം ചേര്‍ന്ന് നല്‍കിയതാണ്. വിവാഹച്ചെലവിന്റെ കണക്കുകളും ഗിത ഗോപി ജില്ലാ നേതൃത്വത്തിന് കൈമാറി. അതേസമയം ഗിതാ ഗോപിയെ പിന്തുണച്ച് സിഎന്‍ ജയദേവന്‍ എം പി രംഗത്തെത്തി.

എംഎല്‍എക്കെതിരെ കടുത്ത നടപടി ഒന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios