'സ്കൂളിൽ നിന്ന് അധ്യാപകർ കൊടുത്തുവിടുന്ന അരിയാണ് പട്ടിണി മാറ്റുന്നത്', കണ്ണ് നിറഞ്ഞ് ഒരമ്മ- വീഡിയോ

ചിറയിൻകീഴ്  മഞ്ചാടിമൂട് സ്വദേശിയായ അനീഷും കുടുംബവും അനുഭവിക്കുന്ന വേദന സാമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലാണ് ഫേസ്ബുക്കിലൂടെ  പങ്കുവെച്ചത്.

firos kunnamparambil help video about aneesh in kerala

'സ്‌കൂളില്‍ നിന്ന് അധ്യാപകര്‍ കൊടുത്തുവിടുന്ന അരിയാണ് പട്ടിണി മാറ്റുന്നത്. ഈ പ്രായത്തിലുള്ള കുട്ടികള്‍ നല്ല വസ്ത്രം ധരിക്കുമ്പോഴും മിഠായി കഴിക്കുമ്പോഴും അത് നോക്കി നില്‍ക്കാന്‍ മാത്രമാണ് എന്റെ മക്കള്‍ക്ക് വിധി..' കണ്ണുനിറഞ്ഞ് ഈ അമ്മ പറയുന്ന വാക്കുകളില്‍ നിന്ന് മനസ്സിലാകും ഒരു കുടുംബത്തിന്റെ അവസ്ഥ. ചിറയിന്‍കീഴ് മഞ്ചാടിമൂട് സ്വദേശിയായ അനീഷും കുടുംബവും അനുഭവിക്കുന്ന വേദന സാമൂഹ്യപ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

'കണ്ണ് നിറഞ്ഞുപോകും ഈ ദുരിത ജീവിതങ്ങള്‍ക്ക് മുന്നില്‍, വാക്കുകളില്ല ഈ കണ്ണുനീരിനു മുന്നില്‍, കണ്ടതിനെക്കാള്‍ കേട്ടതിനെക്കാള്‍ പറഞ്ഞതിനെക്കാള്‍ ദയനീയമാണ് ചിറയിന്‍കീഴ് മഞ്ചാടിമുട് അനീഷും ആ കുഞ്ഞു മക്കളും അനുഭവിക്കുന്ന വേദന. സഹായിക്കണം എല്ലാവരും. ചേര്‍ത്ത് പിടിക്കണം ആ ജീവനുകളെ നമുക്ക്. മാക്‌സിമം ഷെയര്‍ ചെയ്യൂ' എന്ന അടിക്കുറിപ്പോടെയാണ് ഫിറോസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നട്ടെല്ലിന് സംഭവിച്ച തകരാര്‍ മൂലം അനീഷിന്റെ ഇടുപ്പിന് താഴേ തളര്‍ന്നുപോയിരുന്നു. ഇതോടെയാണ് കുടുംബത്തിന്റെ സ്ഥിതി മോശമാകാന്‍ തുടങ്ങിയത്. അനീഷിന്റെ വരുമാനം നിലച്ചതോടെ കടം പെരുകാന്‍ തുടങ്ങി. എന്നിട്ടും വിധി ക്രൂരത അവസാനിപ്പിച്ചില്ല. ഇപ്പോള്‍ അനീഷിന്റെ രണ്ട് കിഡ്‌നിയും ചുരുങ്ങിപ്പോയിരിക്കുകയാണ്. അതിന് ഡയാലിസിസുമായി മുന്നോട്ട് പോവുകയുമാണ് ഈ കുടുംബം. ഏകദേശം പത്തുലക്ഷത്തിന് മുകളില്‍ കടം ഇവര്‍ക്കുണ്ട്. സ്‌കൂളിലെ അധ്യാപകരുടെയും പള്ളിയിലെ ഉസ്താദിന്റെയും കാരുണ്യത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. നന്മയുള്ളവരുടെ സഹായം അഭ്യര്‍ഥിച്ച് ഫിറോസ് പങ്കുവച്ച വീഡിയോ പ്രവാസി മലയാളികളടക്കം നിരവധി പേര്‍ ഏറ്റെടുത്തിരിക്കുകയാണ്. പോസ്റ്റിന് താഴെ അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫിറോസ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios