"മോദിയുടെ മേക്കപ്പിന് ചിലവ് മാസം 15 ലക്ഷം" - ഇതിന്‍റെ സത്യം ഇതാണ്.!

അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുമായി ബന്ധമുണ്ടെന്ന് പറയുന്ന ആദിത്യ ചതുര്‍വേദി ചെയ്ത ഇതേ പോസ്റ്റിന് ലഭിച്ച ഷെയര്‍ 12,000ത്തോളമാണ്.

FakeNews: Modi hires personal make-up artist for Rs 15 lakh/month

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ചിത്രമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് അപ്പ്. ഒരു സ്ത്രീ മെയ്ക്ക് അപ്പ് കിറ്റുമായി സോഫയില്‍ ഇരിക്കുന്ന മോദിയുടെ മുഖം മിനുക്കുന്ന ചിത്രമാണിത്. ഇതിന് ഒപ്പം മാസം 15 ലക്ഷം വരെ പ്രധാനമന്ത്രി മോദിയുടെ മെയ്ക്ക് അപ്പിന് മാത്രമായി ചിലവുണ്ടെന്ന പോസ്റ്റാണ് ഇതിന് ഒപ്പം പ്രചരിച്ചത്. ആദ്യം കോണ്‍ഗ്രസ് ലാവോ,ദേശ് ബച്ചാവോ എന്ന പേജിലാണ് ഈ പോസ്റ്റ് വന്നത്. ഏതാണ്ട് 3700 ഷെയറോളം ഈ പോസ്റ്റിന് ലഭിച്ചു.

തുടര്‍ന്ന് വാട്ട്സ്ആപ്പിലും മറ്റ് ചില പേജുകളിലും ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടുവെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുമായി ബന്ധമുണ്ടെന്ന് പറയുന്ന ആദിത്യ ചതുര്‍വേദി ചെയ്ത ഇതേ പോസ്റ്റിന് ലഭിച്ച ഷെയര്‍ 12,000ത്തോളമാണ്. പിന്നീടാണ് ഇതിന്‍റെ സത്യം വ്യക്തമാകുന്നത്.

എന്നാല്‍ ഈ ചിത്രത്തിന് പിന്നിലെ രഹസ്യം ഇതാണ്. ലോകപ്രശസ്ത മെഴുക് പ്രതിമ മ്യൂസിയം മാദാം തുഷാട്സില്‍ സ്ഥാപിക്കാനുള്ള മോദി പ്രതിമയുടെ ഒരുക്കമാണ് നടക്കുന്നത്. അതിന്‍റെ ചിത്രമാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ചിത്രത്തില്‍ ശരിക്കും ഉള്ളത് മോദിയുടെ മെഴുക് പ്രതിമയാണ്. 2016 ഏപ്രില്‍ മാസത്തിലാണ് ഈ മ്യൂസിയത്തില്‍ മോദിയുടെ പ്രതിമ സ്ഥാപിച്ചത്. സിംഗപ്പൂരിലെ മാദാം തുഷാട്സിന്‍റെ ബ്രാഞ്ചിലാണ് മോദിയുടെ പ്രതിമ സ്ഥാപിച്ചത്. ഇതിന്‍റെ സ്ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios