ലോകം ചുറ്റാൻ പണം വേണം; നാലുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവു സർക്കസ് നടത്തിയ ദമ്പതികൾ അറസ്റ്റില്‍
90 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സംഗീതത്തിന്റെ അകമ്പടിയോടെയാണ് നാല് മാസം പ്രായമുള്ള കുഞ്ഞിനെക്കൊണ്ട് ഇവർ അഭ്യാസം നടത്തുന്നതെന്ന് വീഡിയോയിൽ കാണാൻ സാധിക്കും.
മലേഷ്യ: ലോകപര്യടനത്തിന് പണം കണ്ടെത്താൻ നാല് മാസം പ്രായമുള്ള കുഞ്ഞിനെ ഉപയോഗിച്ച് തെരുവിൽ അഭ്യാസ പ്രകടനം നടത്തിയ ദമ്പതികൾ അറസ്റ്റിൽ. റഷ്യൻ ദമ്പതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ അപകടകരമായ രീതിയിൽ തല കുത്തനെ പിടിച്ച് കയ്യിലിട്ട് ഊഞ്ഞാലിലെന്ന പോലെ ആട്ടിയായിരുന്നു ഇവരുടെ അഭ്യാസ പ്രകടനം. സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.
90 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സംഗീതത്തിന്റെ അകമ്പടിയോടെയാണ് നാല് മാസം പ്രായമുള്ള കുഞ്ഞിനെക്കൊണ്ട് ഇവർ അഭ്യാസം നടത്തുന്നതെന്ന് വീഡിയോയിൽ കാണാൻ സാധിക്കും. നിലത്തിരിക്കുന്ന സ്ത്രീ പിടിച്ചിരിക്കുന്ന പ്ലാക്കാർഡിൽ 'ഞങ്ങൾ ലോകം ചുറ്റാൻ പോകുകയാണ്.' എന്നെഴുതിയിട്ടുണ്ട്. ഇവർക്ക് ചുറ്റും വലിയൊരു ആൾക്കൂട്ടമുണ്ട്. ''ഇവരിലൊരാൾ ഇത് അംസംബന്ധമാണ്, അങ്ങനെ ചെയ്യരുത്.'' എന്ന് രോഷത്തോടെ വിളിച്ചു പറയുന്നതും കേൾക്കാം. കഴിഞ്ഞ വെള്ളിയാഴ്ച തായ്ലന്റിൽ നിന്നുമാണ് ഇവർ മലേഷ്യയിലെത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു.