കവി ചെമ്മനം ചാക്കോ അന്തരിച്ചു
ആക്ഷേപഹാസ്യത്തിലൂടെ ജനകീയനായ കവി ചെമ്മനം ചാക്കോ അന്തരിച്ചു
ആക്ഷേപഹാസ്യത്തിലൂടെ ജനകീയനായ കവി ചെമ്മനം ചാക്കോ അന്തരിച്ചു. 92 വയസ്സായിരുന്നു. കൊച്ചിയില്‍ രാത്രി 12.30ഓടെയായിരുന്നു അന്ത്യം.
കേരള സാഹിത്യ അക്കാദമി അവാർഡ്, കുട്ടമത്ത് അവാര്‍ഡ്, കുഞ്ചൻ നമ്പ്യായര്‍ പുരസ്‍കാരം, സഞ്ജയൻ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കോട്ടയത്ത് വൈക്കത്ത് മുളക്കളം ഗ്രാമത്തില്‍ 1926ലാണ് ചെമ്മനം ചാക്കോയുടെ ജനനം. 194ല്‍ വിളംബരം എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. 1967ല്‍ പ്രസിദ്ധീകരിച്ച കനകാക്ഷരങ്ങള്‍ എന്ന കവിതാസമാഹാരത്തോടെയാണ് ആക്ഷേപഹാസ്യകവി എന്ന നിലയില്‍ പ്രശസ്തി നേടുന്നത്. ആക്ഷേപ ഹാസത്തിനിൽ ചാലിച്ച കവിതകളായിരുന്നു ചെമ്മനത്തിന്റെ എഴുത്തു രീതി. രാഷ്‍ട്രീയ, സാംസ്‌കാരിക വിമർശനം ആയിരുന്നു ചെമ്മനം കവിതകളുടെ മുഖമുദ്ര. കേരള സര്‍വകലാശാല മലയാളം വകുപ്പില്‍ അധ്യാപകനായും സര്‍വകലാശാല പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.