കുന്ദംകുളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട്  യുവാക്കള്‍ക്ക് ദാരുണാന്ത്യം

Bike accident two youth dead in Kunnamkulam


തൃ​ശൂ​ർ: കുന്ദംകുളത്ത് ദേ​ശീ​യ​പാ​ത പാ​റേം​പാ​ട​ത്ത് ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. കൊ​ങ്ങ​ണൂ​ർ​കാ​വി​ൽ കാ​ളി​ദാ​സ​ൻ മ​ക​ൻ അ​ഭി​ലാ​ഷ് എ​ന്ന ക​ണ്ണ​ൻ(28), പോ​ർ​ക്കു​ളം ചെ​റു​വ​ത്തൂ​ർ പ്രി​ൻ​സ​ണ്‍ മ​ക​ൻ അ​ഗ​സ്റ്റി​ൻ(28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 

വ്യാഴാഴ്ച രാ​ത്രി 11 മ​ണി​യോ​ടെ പാ​റേം​പാ​ടം വി​ക്ട​റി​ക്ക​ടു​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കു​ന്ദം​കു​ള​ത്ത് നി​ന്നും വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്നു ര​ണ്ടു​പേ​രും. ക​ണ്ണ​നാ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. എ​തി​ർ​ദി​ശ​യി​ൽ നി​ന്നും മ​ര​ങ്ങ​ൾ ക​യ​റ്റി വ​ന്നി​രു​ന്ന ലോ​റി​യി​ലാ​ണ് ഇ​വ​രു​ടെ ബൈ​ക്ക് ഇ​ടി​ച്ച​ത്. ക​ണ്ണ​ൻ സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു​ത​ന്നെ മ​രി​ച്ചു. അ​ഗ​സ്റ്റി​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷ​മാ​ണ് മ​രി​ച്ച​ത്. കു​ന്നം​കു​ള​ത്തെ ടെ​ന്പോ ട്രാ​വ​ല​ർ ഡ്രൈ​വ​റാ​ണ് ക​ണ്ണ​ൻ. അ​ഗ​സ്റ്റി​ൻ കാ​റ്റ​റിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്.

കു​ന്ദം​കു​ള​ത്തു​നി​ന്നെ​ത്തി​യ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​യി​ലേ​ക്ക് മാ​റ്റി​യ​ത്. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. ഉ​ച്ച​യ്ക്ക് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. ലോ​റി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios