ഏഷ്യാനെറ്റ് ന്യൂസ് സ്മാർട്ട് ട്രാവലർ എക്സ്പോയ്ക്ക് തിരുവനന്തപുരത്ത് തുടക്കം
ഏഷ്യാനെറ്റ് ന്യൂസും സിൽക്ക് എയറും ചേർന്ന് അനന്തപുരിയിൽ സംഘടിപ്പിക്കുന്ന സ്മാർട്ട് ട്രാവലർ എക്സ്പോയ്ക്ക് തുടക്കമായി. മാസ്‌ക്കറ്റ് ഹോട്ടലിൽ ഫെബ്രുവരി 3 വരെയാണ് എക്സ്പോ.
ഏഷ്യാനെറ്റ് ന്യൂസും സിൽക്ക് എയറും ചേർന്ന് അനന്തപുരിയിൽ സംഘടിപ്പിക്കുന്ന സ്മാർട്ട് ട്രാവലർ എക്സ്പോയ്ക്ക് തുടക്കമായി. വിദേശയാത്രകളുടെ അനന്തസാധ്യതകളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് എക്സ്പോയുടെ ലക്‌ഷ്യം. ഫെബ്രുവരി 1, 2, 3 ദിവസങ്ങളിൽ മാസ്‌ക്കറ്റ് ഹോട്ടലിൽ വെച്ചുനടക്കുന്ന മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.
കേരളത്തിലെ എല്ലാ പ്രമുഖ ടൂർ ഓപ്പറേറ്റർമാരും മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഈ എക്സ്പോയിൽ പങ്കെടുക്കുന്നുണ്ട്. പ്രത്യേക നിരക്കിൽ സ്പോട്ട് ബുക്കിങ്ങ് സൗകര്യങ്ങൾ ഉണ്ടായിരിക്കും. വിദേശ ടൂറുകൾക്കായി 'പണരഹിത യാത്രാ സംവിധാനങ്ങളും, EMI സൗകര്യങ്ങളും ലഭ്യമായിരിക്കും.. രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ നടക്കുന്ന മേളയിൽ പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യവിജയിക്ക് സിംഗപ്പൂർ ട്രിപ്പാണ് സമ്മാനമായി ഏർപ്പെടുത്തിയിരിക്കുന്നത്.
യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് എന്നും ഒരു മികച്ച വഴികാട്ടിയാണ് ഏഷ്യാനെറ്റ് സ്മാർട്ട് ട്രാവലർ എക്സ്പോ. ഏത് പാക്കേജ് വേണം, എങ്ങനെ തയ്യാറെടുക്കണം, പണമില്ലെങ്കിലും ടൂർ പോകാനുള്ള യാത്രാലോണുകൾ എവിടെ നിന്നും കിട്ടും, തുടങ്ങി യാത്രാസംബന്ധിയായ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരങ്ങളുമായാണ് ഏഷ്യാനെറ്റ് ന്യൂസ് സ്മാർട്ട് ട്രാവലർ എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം കൊച്ചിയിലും കോഴിക്കോട്ടും സംഘടിപ്പിക്കപ്പെട്ടിരുന്ന എക്സ്പൊകൾ സന്ദർശക ബാഹുല്യത്താൽ ശ്രദ്ധേയമായിരുന്നു.