വെടിക്കെട്ട് നിരോധനം, ഇന്ന് സര്‍വ്വകക്ഷി യോഗം

All party meet about fire work ban

ആഘോഷങ്ങള്‍ക്ക് വെടിക്കെട്ട് നിരോധിക്കണോ അതോ നിയന്ത്രിക്കണോ എന്നതില്‍ പൊതു അഭിപ്രായ രൂപീകരണത്തിന് ഇന്ന് സര്‍വകക്ഷി യോഗം ചേരും . പരവൂര്‍ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം . യോഗതീരുമാനം സത്യവാങ്മൂലമായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. 
പരവൂര്‍ വെടിക്കെട്ടപകടത്തെ തുടര്‍ന്ന് വെടിക്കെട്ടും ആന എഴുന്നള്ളിപ്പും തന്നെ നിരോധിക്കണമെന്ന് ശക്തമായ അഭിപ്രായം ഉയര്‍ന്നു . 

വിവിധ സംഘടനകള്‍ ഈ ആവശ്യവുമായി രംഗത്തെത്തുകയും ചെയ്തു . നിരോധനമല്ല നിയന്ത്രണമാണ് വേണ്ടതെന്ന മറ്റൊരു അഭിപ്രായവുമുണ്ടായി . വിശ്വാസവും ആചാരവും പാരന്പര്യവും നിലനിര്‍ത്തിക്കൊണ്ട് എങ്ങനെ തീരുമാനമെടുക്കാമെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആലോചിക്കുന്നത് . ഇതില്‍ പൊതു അഭിപ്രായം രൂപീകരിക്കാനാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത് . 

പരവൂര്‍ വെടിക്കെട്ടപകടത്തില്‍ ഏത് തരം അന്വേഷണത്തിനും സര്‍ക്കാര്‍ തയാറാണെങ്കിലും സര്‍വകക്ഷി യോഗ തീരുമാനമാകും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുക.അപകടസ്ഥലത്തെ വീടുകള്‍ക്കുണ്ടായ നാശനഷ്ടം , കൃഷി നാശം , ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടും സര്‍വകക്ഷി യോഗം പരിഗണിക്കും.
 

Latest Videos
Follow Us:
Download App:
  • android
  • ios