പ്രായം വെറും അക്കങ്ങൾ മാത്രം ; 'ഫ്‌ലോയ്ഡ് മെയ്‌വെതറി'ന്റെ വർക്കൗട്ട് ചെയ്യുന്ന മുത്തശ്ശി; കൈയ്യടിച്ച് സൈബർ ലോകം
വീഡിയോ കണ്ട പലർക്കും ഇവർക്ക് എഴുപത്തി രണ്ട് വയസ്സായെന്ന് വിശ്വസിക്കാൻ സാധിച്ചിട്ടില്ല. സാധാരണ ആരോഗ്യമുള്ള യുവാക്കൾ ചെയ്യുന്ന ലാഘവത്തോടൊണ് മുത്തശ്ശി വർക്കൗട്ട് ചെയ്യുന്നു എന്നതാണ് അതിന് കാരണം.
പ്രായമായാല്‍ ഒന്നിനും സാധിക്കില്ലെന്ന് കരുതി വീട്ടിനുള്ളില്‍ ഒതുങ്ങികൂടുന്നവരാണ് പലരും. ആരോഗ്യം സംരക്ഷിക്കണമെന്നോ അതിന് വേണ്ട കാര്യങ്ങൾ ചെയ്യണമെന്നോ അത്തരക്കാർക്ക് യാതൊരു ചിന്തയും ഉണ്ടാകില്ല. എന്നാല്‍ പ്രായം ഒന്നിനും തടസ്സമാകില്ലെന്ന് കാട്ടിത്തരുകയാണ് ഒരു മുത്തശ്ശി. മുൻ ബോക്സർ ആയ ഫ്‌ലോയ്ഡ് മെയ്‌വെതറിന്റെ വർക്കൗട്ട് രീതിയാണ് തന്റെ 72മത്തെ വയസ്സിൽ ഈ മുത്തശ്ശി ചെയ്യുന്നത്.
വളരെ ലളിതമായും ചുറുചുറുക്കോടെയുമാണ് മുത്തശ്ശിയുടെ വർക്കൗട്ട്. വീഡിയോ കണ്ട പലർക്കും ഇവർക്ക് എഴുപത്തി രണ്ട് വയസ്സായെന്ന് വിശ്വസിക്കാൻ സാധിച്ചിട്ടില്ല. സാധാരണ ആരോഗ്യമുള്ള യുവാക്കൾ ചെയ്യുന്ന ലാഘവത്തോടൊണ് മുത്തശ്ശി വർക്കൗട്ട് ചെയ്യുന്നു എന്നതാണ് അതിന് കാരണം. വർക്കൗട്ട് ചെയ്ത് ശരീരത്തെ സംരക്ഷിക്കാൻ മടിക്കുന്നവർക്ക് മാതൃകയായിരിക്കുകയാണ് ഇപ്പോൾ ഈ മുത്തശ്ശി.
തങ്ങൾക്ക് ഈ മുത്തശ്ശി ഒരു പ്രചോദനമാണെന്നാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന പ്രതികരണം. എന്നെക്കാളും എന്ത് ഊര്‍ജ്ജസ്വലതയോടെയാണ് അവര്‍ വര്‍ക്കൗട്ട് ചെയ്യുന്നത്. അവര്‍ എനിക്കൊരു പ്രചോദനമാണ്- എന്നാണ് പോസ്റ്റിന് താഴെ ഒരു നവമാധ്യമ ഉപഭോക്താവ് നൽകിയിരിക്കുന്ന പ്രതികരണം. എന്തായാലും പ്രായം എന്നത് വെറും അക്കങ്ങൾ മാത്രമാണെന്ന് മറ്റുള്ളവർക്ക് കാണിച്ചുകൊടുത്ത മുത്തശ്ശിയുടെ വർക്കൗട്ട് വീഡിയോ ഇരു കൈയ്യും നീട്ടി സ്വാഗതം ചെയ്തിരിക്കുകയാണ് സൈബർ ലോകം.