പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങാവാം, 22ന് ദില്ലിയില്‍ അവശ്യസാധന ശേഖരണം
കേരളത്തില്‍ മഹാനാശം വിതച്ച പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ദില്ലി നിവാസികള്‍ക്കും കൈത്താങ്ങാവാം. ഈ മാസം 18ന് സുപ്രിം കോടതി പരിസരത്ത് ശേഖരിച്ച അവശ്യ സാധനങ്ങള്‍ എട്ട് ട്രക്കുകള്‍ കേരളത്തിലെത്തിച്ചതിന് പിന്നാലെ രണ്ടാംഘട്ട ശേഖരണത്തിനൊരുങ്ങുകയാണ് ദില്ലിയിലെ സുപ്രിംകോടതി അഭിഭാഷകര്‍.
ദില്ലി: കേരളത്തില്‍ മഹാനാശം വിതച്ച പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ദില്ലി നിവാസികള്‍ക്കും കൈത്താങ്ങാവാം. ഈ മാസം 18ന് സുപ്രിം കോടതി പരിസരത്ത് ശേഖരിച്ച അവശ്യ സാധനങ്ങള്‍ എട്ട് ട്രക്കുകള്‍ കേരളത്തിലെത്തിച്ചതിന് പിന്നാലെ രണ്ടാംഘട്ട ശേഖരണത്തിനൊരുങ്ങുകയാണ് ദില്ലിയിലെ സുപ്രിംകോടതി അഭിഭാഷകര്‍.
ഈ മാസം 22നാണ് ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സഹായ സാധനങ്ങള്‍ സുപ്രിംകോടതി പരിസരത്ത് ശേഖരിക്കുന്നത്. ശേഖരിച്ച് കിട്ടുന്ന മുഴുവന്‍ സാധനങ്ങളും നേരത്തെ ചെയ്തതുപോലെ കേരളത്തിലെത്തിക്കും. (Car Park, Opposite D Gate, Supreme Court of India, Bhagwandas Road) എന്ന വിലാസത്തിലായിരിക്കും സാധനങ്ങള്‍ ശേഖരിക്കുക. സഹായമെത്തിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സുപ്രിംകോടതി അഭിഭാഷകരുടെ താഴെ നല്‍കിയ നമ്പറുകളിലും ബന്ധപ്പെടാം.
Shinoj Narayanan 9711943928
Jaimon Andrew 9711318487
Biju Raman 9910527653
Usha Nandini 9958179520
Kartik Ashok 8447364669
Philip 8826446441
Marzook Bafaki Tangal 98116 34906
Mohammed Sadiq 9958800201
കഴിഞ്ഞ ദിവസം ശേഖരിച്ച സാധനങ്ങള്‍ ഇവയാണ്...
1) Toiletries
2) Cleaning materials such as detergents, lotions etc.
3) Gumboots
4) Bed sheets
5) Dhurries
6) Light mattresses
7) Readymade dresses (Brand New Only)
8) Under garments (S M L XL Sizes)
9) Mopping clothes
10) Mosquito nets
11) Chlorine
12) Gloves
13) Face masks
14) Toys for kids (The mental distress of the flood survived kids are unexplainable. Lets cheer them up with a brand new toys)
15) Feeding bottles.