15 മാസം പ്രായമുള്ള കുഞ്ഞ് മണ്ണെണ്ണ കുടിച്ചു മരിച്ചു
- വിളക്കുപാറ അഞ്ജു നിവാസിൽ മനീഷ് നാഥ് - അഞ്ഞ്ജു ദമ്പതികളുടെ മകനായ അബിനാഥാണ് മരിച്ചത്.
കൊല്ലം: അഞ്ചൽ വിളക്കുപാറയിൽ 15 മാസം പ്രായമുള്ള ആൺകുഞ്ഞ് അബദ്ധത്തിൽ മണ്ണെണ്ണ കുടിച്ചതിനെ തുടർന്ന് മരണപ്പെട്ടു.
വിളക്കുപാറ അഞ്ജു നിവാസിൽ മനീഷ് നാഥ് - അഞ്ഞ്ജു ദമ്പതികളുടെ മകനായ അബിനാഥാണ് മരിച്ചത്. വീട്ടിനുള്ളിൽ തറയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുപ്പിയിൽ നിന്നും കുട്ടി മണ്ണെണ്ണ കുടിക്കുകയായിരുന്നു.
സംഭവം കണ്ട വീട്ടുകാർ ഉടനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും കുട്ടിയെ വിദഗ്ദ്ധ ചികിത്സക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല,