ഡെലിവറി ചെയ്തത് 9 കോടിയിലധികം ബിരിയാണി, കാപ്പിയെ മറികടന്ന് ചായ; 2024 ൽ സോമറ്റോയിൽ ട്രെൻഡിങ്ങായ ഭക്ഷണങ്ങൾ

സൊമാറ്റോയുടെ ഹിറ്റ് ചാർട്ടിൽ തുടർച്ചയായ ഒൻപതാം വർഷവും ഒന്നാം സ്ഥാനത്തുള്ളത്  ബിരിയാണിയാണ്.  

Zomato s 2024 year-end report  Biryani Tops the Charts Yet Again

ൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സോമറ്റോ എല്ലാ വർഷവും തങ്ങളുടെ വാർഷിക റിപ്പോർട്ട് പുറത്ത് വിടാറുണ്ട്. ഇപ്പോഴിതാ 2024ലെ വാർഷിക റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ഇന്ത്യക്കാരുടെ ഭക്ഷണ പ്രിയവും 2024  ലെ ട്രെൻഡിങ് ഭക്ഷണവും ഉൾപ്പടെ ഇത് നോക്കിയാൽ മനസിലാക്കാൻ കഴിയും. റിപ്പോർട്ട് പ്രകാരം, സൊമാറ്റോയുടെ ഹിറ്റ് ചാർട്ടിൽ തുടർച്ചയായ ഒൻപതാം വർഷവും ഒന്നാം സ്ഥാനത്തുള്ളത്  ബിരിയാണിയാണ്.  

2024-ൽ 9,13,99,110 ബിരിയാണിയാണ് സോമറ്റോ ഡെലിവറി ചെയ്തിട്ടുള്ളത്. ഓരോ സെക്കൻഡിലും മൂന്നിലധികം ബിരിയാണികൾ വിതരണം ചെയ്തതായി സൊമാറ്റോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ ഭക്ഷണ വിഭവങ്ങളിൽ ബിരിയാണിയുടെ ആധിപത്യം പുതിയതല്ല. ഏകദേശം ഒരു പതിറ്റാണ്ടായി, ഓൺലൈൻ  പ്ലാറ്റ്‌ഫോമുകളിലുടനീളം ബിരിയാണിയുടെ ഡിമാൻഡ് വലുതാണ്. ബിരിയാണിക്ക് തൊട്ടുപിന്നാലെ, രണ്ടാം സ്ഥാനം നേടിയത് പിസ്സയാണ്, രാജ്യത്തുടനീളം സോമാറ്റോ 5,84,46,908 പിസകൾ വിതരണം ചെയ്തു.

അതേസമയം, പാനീയങ്ങളിലേക്ക് വരുമ്പോൾ ഈ വർഷം ചായ കാപ്പിയെ മറികടന്നു. കാപ്പി പ്രിയരേ കൂടുതലുള്ള ഇന്ത്യയിൽ സൊമാറ്റോ കൂടുതലും വിതരണം ചെയ്തത് ചായയാണ്.  77,76,725 കപ്പ് ചായയാണ് സോമറ്റോ 2024  ൽ മാത്രം ഡെലിവറി ചെയ്തത്. അതേസമയം ഡെലിവറി ചെയ്ത കോഫിയുടെ എണ്ണം 74,32,856 ആണ്. 

സോമറ്റോ വഴി റെസ്റോറന്റുകളിൽ ടേബിളുകൾ റിസർവ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇത് പ്രയോജനപ്പെടുത്തി  1,25,55,417 ഇന്ത്യക്കാർ ഈ വർഷം ടേബിളുകൾ റിസർവ് ചെയ്‌തതായി സോമറ്റോ വ്യക്തമാക്കി. ഫാദേഴ്‌സ് ഡേ ആയിരുന്നു ഇതിൽ ഏറ്റവും തിരക്കേറിയ ദിവസം എന്ന സോമറ്റോയുടെ കണക്കുകൾ പറയുന്നു. 84,866 റിസർവേഷനുകൾ  അന്ന് ഒരു ദിവസംകൊണ്ട് നടന്നത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios