Asianet News MalayalamAsianet News Malayalam

പെൻഷൻ വാങ്ങുന്നവരാണോ, ഈ രേഖ കൃത്യസമയത്ത് നൽകിയില്ലെങ്കിൽ പണം കിട്ടില്ല, അവസാന തീയതി ഇത്

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ പെൻഷൻ മുടങ്ങാനിടയുണ്ട്. സർട്ടിഫിക്കറ്റ് സെൻട്രൽ പെൻഷൻ പ്രോസസ്സിംഗ് സെന്ററുകളിൽ (സിപിപിസി) എത്തിയതിനുശേഷം മാത്രമേ തുക വിതരണം ചെയ്യൂ

Your pension may stop if you don't submit this document on time: How to submit Annual Life Certificate, last date
Author
First Published Oct 7, 2024, 7:08 PM IST | Last Updated Oct 7, 2024, 7:08 PM IST

കേന്ദ്ര-സംസ്ഥാന സർക്കാർ പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റുകളോ ജീവൻ പ്രമാണപത്രമോ ഒക്ടോബർ 1 മുതൽ സമർപ്പിക്കാം. സാധാരണയായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയം നവംബർ ഒന്ന് മുതലാണ് ആരംഭിക്കുക. എന്നാൽ ഇത്തവണ അത് ഒക്ടോബർ മുതൽ സമർപ്പിക്കാം. 2024 ഒക്ടോബർ 1-ന് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാലും, അത് അടുത്ത വർഷം നവംബർ 30 വരെ സാധുതയുള്ളതായിരിക്കും.ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതി  നവംബർ 30 ആണ്.

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള രേഖകൾ 

-പിപിഒ നമ്പർ

-ആധാർ നമ്പർ

- ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ

-ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ 

പല കാരണങ്ങളാൽ സമയത്തിനുള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത മാസമോ അതിനുശേഷമോ സമർപ്പിക്കാം. അതേസമയം ശ്രദ്ധിക്കേണ്ട വിഷയം, നവംബർ 30 നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ പെൻഷൻ മുടങ്ങാനിടയുണ്ട്. സർട്ടിഫിക്കറ്റ് സെൻട്രൽ പെൻഷൻ പ്രോസസ്സിംഗ് സെന്ററുകളിൽ (സിപിപിസി) എത്തിയതിനുശേഷം മാത്രമേ തുക വിതരണം ചെയ്യൂ.

പെൻഷൻകാർക്ക്  അവരുടെ ലൈഫ് സർട്ടിഫിക്കറ്റുകൾ ഈ ഏഴ് രീതികളിലൂടെ സമർപ്പിക്കാം.

1) ജീവൻ പ്രമാണ്‍ പോർട്ടൽ

2) "UMANG" മൊബൈൽ ആപ്പ്

3) ഡോർസ്റ്റെപ്പ് ബാങ്കിംഗ് (DSB) 

4) പോസ്റ്റ് ഓഫീസുകളിൽ ബയോമെട്രിക് ഉപകരണങ്ങൾ വഴി.

5) വീഡിയോ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ ഐഡന്റിഫിക്കേഷൻ പ്രക്രിയ വഴി

6) ഫെയ്‌സ് ഓതന്റിക്കേഷൻ

7) നേരിട്ട് ബാങ്കിലെത്തി ലൈഫ് സർട്ടിഫിക്കറ്റ് ഫോമുകൾ നൽകാം.

റിട്ടയർമെന്റിനു ശേഷം വരുമാനം ലഭിക്കുന്നത്  അല്ലെങ്കിൽ സമ്പാദ്യമുണ്ടാകുന്നത് മുതിർന്ന പൗരൻമാരെ സംബന്ധിച്ച് വലിയ ആശ്വാസമുള്ള കാര്യമാണ്. റിട്ടയർമെന്റിനു ശേഷമുള്ള സുഖപ്രദമായ ജീവിതം നയിക്കാനുള്ള വരുമാന സ്രോതസ്സാണ് പെൻഷൻ. 60-നും 80-നും ഇടയിൽ പ്രായമുള്ള എല്ലാ പെൻഷൻകാരും പ്രതിമാസ പെൻഷൻ ലഭിക്കുന്നതിന് ജീവൻ പ്രമാൺ പത്രം സമർപ്പിക്കേണ്ടത് നിർബന്ധമാണ്.  

Latest Videos
Follow Us:
Download App:
  • android
  • ios