പാൻ കാർഡ് കാലഹരണപ്പെടുമോ? പുതുക്കേണ്ട ആവശ്യമുണ്ടോ; തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ഉടമകൾ അറിയേണ്ടതെല്ലാം
പാൻ കാർഡ് എപ്പോഴെങ്കിലും കാലഹരണപ്പെടുമോ? അല്ലെങ്കിൽ ഇത് പുതുക്കേണ്ട ആവശ്യമുണ്ടോ? പാൻ കാർഡ് ഉടമകൾ ഇതിനെ കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം.
പെർമനൻ്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ കാർഡ് എന്നത് ഇപ്പോൾ വിവിധ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് കൂടി ഉപയോഗിക്കുന്ന നിർണയമായ രേഖയാണ്. കൂടാതെ തിരിച്ചറിയൽ രേഖയായും ഇത് ഉപയോഗിക്കുന്നുണ്ട്. ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യൽ, ബാങ്ക് അക്കൗണ്ടുകൾ തുറക്കൽ, ഡീമാറ്റ് അക്കൗണ്ടുകൾ ആരംഭിക്കാൻ തുടങ്ങി നിരവധി കാര്യങ്ങൾക്ക് പാൻ കാർഡുകൾ വേണം. പാൻ കാർഡ് എപ്പോഴെങ്കിലും കാലഹരണപ്പെടുമോ? അല്ലെങ്കിൽ ഇത് പുതുക്കേണ്ട ആവശ്യമുണ്ടോ? പാൻ കാർഡ് ഉടമകൾ ഇതിനെ കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം.
ഒരു വ്യക്തിക്ക് പാൻ കാർഡ് ഉണ്ടെങ്കിൽ, അത് ആജീവനാന്തം സാധുതയുള്ളതാണ്. അത് പുതുക്കേണ്ട ആവശ്യമില്ല. ഒരു പാൻ കാർഡ് റദ്ദാക്കാൻ കഴിയുന്ന ഒരേയൊരു സാഹചര്യം കാർഡ് ഉടമയുടെ മരണം മാത്രമാണ്. അതായത് ഒരിക്കൽ ഇഷ്യൂ ചെയ്‌താൽ, നിങ്ങളുടെ ജീവിതകാലം മുഴുവൻ ആ പാൻ കാർഡ് മതി.
പാൻ കാർഡുകൾ കലഹരപ്പെടുന്നതിനെ കുറിച്ചുള്ള ആശയ കുഴപ്പങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെടുന്നുണ്ട്. പലപ്പോഴും ആളുകളെ കബളിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാന് ഇത്. കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ നിങ്ങളുടെ പാൻ കാർഡ് പുതുക്കുന്നതിന് ആവശ്യപ്പെട്ടേക്കാം. അതിനാൽ പാൻ കാർഡ് വിവരങ്ങൾ കൈമാറാതെ ഇരിക്കുക. കാരണം, ഒരു പാൻ കാർഡിൽ 10 അക്ക ആൽഫാന്യൂമെറിക് നമ്പർ അടങ്ങിയിരിക്കുന്നു. കാർഡ് ഉടമയുടെ ഒപ്പ്, ഫോട്ടോ, വിലാസം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാൽത്തന്നെ കാർഡിലെ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്താനുള്ള സാധ്യതയും വർധിക്കുന്നു.
ആദായ നികുതി നിയമം 1961 ലെ സെക്ഷൻ 139 എ പ്രകാരം ഒരാൾക്ക് ഒരു പാൻ കാർഡ് മാത്രമേ കൈവശം വയ്ക്കാൻ അനുവാദമുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ പേരിൽ ഒരു പാൻ കാർഡ് ഇതിനകം നൽകിയിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് പുതിയതിന് അപേക്ഷിക്കാൻ കഴിയില്ല. അങ്ങനെ ചെയ്യുന്നത് സെക്ഷൻ 139 എ യുടെ ലംഘനമാണ്