ഇന്ത്യയിൽ നിന്നും ലാഭം കൊയ്ത് ചൈന; രണ്ട് വർഷം കൊണ്ട് ഷവോമി ഇന്ത്യയിലെത്തിച്ചത് 7 ദശലക്ഷം 5ജി സ്മാർട്ട്‌ഫോണുകൾ
ഇന്ത്യയിൽ ഒന്നിലധികം നികുതി വെട്ടിപ്പ് ആരോപണങ്ങൾ നേരിടുന്ന ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമി രണ്ട് വർഷം കൊണ്ട് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത് 7 ദശലക്ഷത്തിലധികം 5 ജി സ്മാർട്ട്‌ഫോണുകൾ.
ഇന്ത്യയിൽ ഒന്നിലധികം നികുതി വെട്ടിപ്പ് ആരോപണങ്ങൾ നേരിടുന്ന ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമി രണ്ട് വർഷം കൊണ്ട് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത് 7 ദശലക്ഷത്തിലധികം 5 ജി സ്‌മാർട്ട്‌ഫോണുകൾ. 2020 മെയ് മുതൽ 2022 ജൂൺ വരെ 7 ദശലക്ഷത്തിലധികം 5 ജി സ്‌മാർട്ട്‌ഫോണുകൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്‌തെന്ന് ഷവോമി കമ്പനിയാണ് അറിയിച്ചത്.
Read Also: 'ലോകത്തിന്റെ വിശപ്പ് മാറ്റാനില്ല, രാജ്യത്തെ പട്ടിണി മാറ്റാൻ കേന്ദ്രം'; ഗോതമ്പ് പൊടിയും കടൽ കടക്കില്ല
ഉപഭോക്താക്കളുടെ താൽപ്പര്യത്തിന്റെ തെളിവാണ് ഇതെന്ന് ഷവോമി കമ്പനി ട്വീറ്റ് ചെയ്തു. രാജ്യത്ത് വരാനിരിക്കുന്ന 5 ജി യുഗത്തിലേക്കുള്ള മാറ്റാതെ അതിവേഗം സ്വീകരിക്കയാണ് ഇന്ത്യ എന്നും കമ്പനിയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിൽ നന്ദി ഉണ്ടെന്നും കമ്പനി ട്വീറ്റിൽ പറയുന്നു. 2022 ലെ രണ്ടാം പാദത്തിൽ ഇന്ത്യയിലേക്കുള്ള 5 ജി സ്‌മാർട്ട്‌ഫോണുകളുടെ കയറ്റുമതിയിൽ രണ്ടാം സ്ഥാനമായിരുന്നു ഷവോമിക്ക് ഉണ്ടായിരുന്നത്.
Read Also: 'അവന്റെ ലജ്ജ എന്നെ ആകർഷിച്ചു'; പ്രണയ ചിത്രങ്ങൾ ലേലത്തിന് വെച്ച് ഇലോൺ മസ്‌കിന്റെ മുൻ കാമുകി
2022 ഏപ്രിലിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഷവോമി ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 5,555 കോടിയിലധികം രൂപ പിടിച്ചെടുത്തു.കമ്പനിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റ് മനു കുമാർ ജെയിനിനെയും ഇഡി ചോദ്യം ചെയ്തു. കമ്പനി നടത്തിയ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) വകുപ്പുകൾ പ്രകാരം അന്വേഷണം ആരംഭിച്ചതായി ഇഡി അറിയിക്കുകയും ചെയ്തു.
Read Also: "ഗൗതം അദാനി: ദി മാൻ ഹു ചേഞ്ച്ഡ് ഇന്ത്യ"; ജീവചരിത്രം ഒക്ടോബറിൽ
അതേസമയം, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌മാർട്ട്‌ഫോൺ വിപണിയായ ഇന്ത്യ,150 ഡോളർ, അതായത് 12,000 രൂപയിൽ താഴെയുള്ള ചൈനീസ് സ്‌മാർട്ട്‌ഫോൺ വിൽക്കുന്നതിൽ നിന്ന് ചൈനീസ് നിർമ്മാതാക്കളെ വിലക്കാൻ ഒരുങ്ങുകയാണ്.ചെലവ് കുറഞ്ഞ സ്മാർട്ടഫോൺ വിതരണത്തിൽ നിന്നും പിൻവലിക്കുന്നത് റിയൽമി, ഷവോമി തുടങ്ങിയ ചൈനീസ് ബ്രാൻഡുകളെ ബാധിക്കും.