'ഇനി കളി മാറും'; മെഗാ മാളിലേക്ക് മുകേഷ് അംബാനി ക്ഷണിച്ചത് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനെ
മുകേഷ് അംബാനിയുടെ പുതിയ മാളിലെ ഒരു സ്റ്റോറിന് പ്രതിമാസം വാടക 40 ലക്ഷം രൂപയാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു
ലോകത്തിലെ ഏറ്റവും സമ്പന്നന്റെ ബ്രാൻഡ് മുകേഷ് അംബാനിയുടെ ആഡംബര മാളിലേക്ക്. മുകേഷ് അംബാനിയുടെ കമ്പനിയായ റിലയൻസ് ഏറ്റവും പുതിയ പ്രോജക്റ്റായ ജിയോ വേൾഡ് പ്ലാസയിലൂടെ റീടൈൽ മേഖലയിൽ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ്. രാജ്യത്തെ ഏറ്റവും ആഡംബര മാൾ ആണ്. ജിയോ വേൾഡ് പ്ലാസ. ലോകത്തെ നിരവധി ആഡംബര ബ്രാൻഡുകൾ ഇതിനകം തന്നെ ജിയോ വേൾഡ് പ്ലാസയിൽ സ്റ്റോറുകൾ ആരംഭിക്കാൻ കരാർ ഒപ്പിട്ടിട്ടുണ്ട്.
ALSO READ: 'പതഞ്ജലിയുടെ വിപണന തന്ത്രം ഇനി ഫലിക്കില്ല'; കോള്‍ഗേറ്റ് സിഇഒയുടെ വെളിപ്പെടുത്തൽ
ഇപ്പോഴിതാ, റിലയൻസ് ലക്ഷ്വറി മാളിൽ ഇടം നേടിയവരിൽ ഒരാൾ ലോകത്തിലെ ഏറ്റവും വലിയ ധനികനായ ബെർണാഡ് അർനോൾട്ടാണ്. ആഡംബര വസ്ത്ര കമ്പനിയായ എൽവിഎംഎച്ചിന്റെ തലവനാണ് ബെർണാഡ് അർനോൾട്ട്. വസ്ത്രങ്ങൾക്കും ആക്സസറികൾക്കും പേരുകേട്ട ബ്രാൻഡായ ലൂയി വിറ്റൺ അർനോൾട്ടിന്റെതാണ്. ഫോബ്‌സ് ശതകോടീശ്വര പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ബെർണാഡ് അർനോൾട്ടാണ്.
റിലയൻസിന്റെ ജിയോ വേൾഡ് സെന്ററിൽ ഒരു സ്റ്റോർ വാടകയ്‌ക്കെടുക്കുന്ന ആദ്യത്തെ ബ്രാൻഡുകളിലൊന്നാണ് ആഡംബര വസ്ത്ര ബ്രാൻഡായ ലൂയി വിറ്റൺ. മുകേഷ് അംബാനിയുടെ പുതിയ മാളിലെ ഒരു സ്റ്റോറിന് എൽവിഎംഎച്ച് പ്രതിമാസം 40 ലക്ഷം രൂപ വാടക നൽകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. നിലവിൽ ലൂയി വിറ്റണ് ഇന്ത്യയിലുടനീളം ഒന്നിലധികം സ്റ്റോറുകളുണ്ട്, എന്നാൽ മുകേഷ് അംബാനിയുടെ ജിയോ വേൾഡ് പ്ലാസ സ്റ്റോറിലൂടെ, ബെർണാഡ് അർനോൾട്ടിന് ഇന്ത്യയിൽ തന്റെ റീട്ടെയിൽ വിപണി വിപുലീകരിക്കാൻ കഴിയും. 6.9 ലക്ഷം കോടി രൂപയിലധികം വരുമാനമാണ് ഈ ബ്രാൻഡിലൂടെ ബെർണാഡ് അർനോൾട്ടിന് ലഭിക്കുന്നത്.
ALSO READ: 'തലയെ തലവനാക്കി' മുകേഷ് അംബാനി; ലക്ഷ്യം വരാനിരിക്കുന്ന ഫെസ്റ്റിവൽ സീസൺ
അതേസമയം, ഫോബ്‌സിന്റെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ള ഒരേയൊരു ഇന്ത്യക്കാരൻ മുകേഷ് അംബാനിയാണ്, 83.4 ബില്യൺ യുഎസ് ഡോളറിന്റെ ആസ്തിയോടെ ഒമ്പതാം സ്ഥാനത്താണ് മുകേഷ് അംബാനി. അതായത് 6.94 ലക്ഷം കോടി രൂപ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം