മസ്കിനെ വെട്ടി അർനോൾട്ട്; ലോകത്തിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരനാര്? മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്ത്
ഇലോൺ മസ്കിനെ വീണ്ടും പിന്നിലാക്കി ബെർണാഡ് അർനോൾട്ട്. ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്നങ്ങളുടെ സ്ഥാപകനും സിഇഒയുമായ അർനോൾട്ടിന്റെ ആസ്തി ഇതാണ്
2023 ലെ ഏറ്റവും വലിയ സമ്പന്നൻ ബെർണാഡ് അർനോൾട്ട് തന്നെ. അമേരിക്കൻ ബിസിനസ് മാഗസിൻ ഫോർബ്‌സ് 2023ൽ ലോകത്തിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്മാരുടെ പട്ടിക പുറത്തുവിട്ടു. 211 ബില്യൺ ഡോളറാണ് ബെർണാഡ് അർനോൾട്ടിന്റെ ആസ്തി. പ്രമുഖ വ്യവസായിയും, നിക്ഷേപകനുമായ ബെർണാഡ് അർനോൾട്ട് ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ ലൂയി വിറ്റൺ എസ്ഇയുടെ സഹസ്ഥാപകനും ചെയർമാനും സിഇഒയുമാണ്.
ALSO READ: നാടുവിട്ട് യുകെയിലേക്കാണോ? കൈ പൊള്ളുമെന്നുറപ്പ്; വിസ നിരക്കുകള്‍ കുത്തനെ കൂട്ടി
180 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ടെസ്‌ല സിഇഒ ഇലോൺ മസ്‌കാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിയും ഒമ്പതാം സ്ഥാനത്താണ്.ആമസോണിന്റെ ജെഫ് ബെസോസ്, ഒറാക്കിളിന്റെ ലാറി എലിസൺ, വാറൻ ബഫറ്റ്, ബിൽ ഗേറ്റ്‌സ് എന്നിവരും ആദ്യ പത്തിൽ ഇടംപിടിച്ചിട്ടുണ്ട്.
സമ്പന്ന പട്ടിക ഇങ്ങനെ
1 ബെർണാഡ് അർനോൾട്ട്- ആസ്തി - 211 ബില്യൺ ഡോളർ
2 എലോൺ മസ്‌ക് - ആസ്തി - 180 ബില്യൺ ഡോളർ
3 ജെഫ് ബെസോസ് - ആസ്തി - 114 ബില്യൺ ഡോളർ
4 ലാറി എല്ലിസൺ - ആസ്തി - 107 ബില്യൺ ഡോളർ
5 വാറൻ ബഫറ്റ് - ആസ്തി - 106 ബില്യൺ ഡോളർ
6 ബിൽ ഗേറ്റ്സ് - ആസ്തി - 104 ബില്യൺ ഡോളർ
7 മൈക്കൽ ബ്ലൂംബെർഗ് - ആസ്തി - 94.5 ബില്യൺ ഡോളർ
8 കാർലോസ് സ്ലിം ഹെലു & ഫാമിലി - ആസ്തി - 93 ബില്യൺ ഡോളർ
9 ഡോളർ മുകേഷ് അംബാനി - ആസ്തി - 83.4 ബില്യൺ ഡോളർ
10 സ്റ്റീവ് ബാൽമർ - ആസ്തി - 80.7 ബില്യൺ ഡോളർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം