ഇത് പരസ്യമല്ല! സൊമാറ്റോയുടെ ടീഷർട്ടും ബാഗുമിട്ട് ബൈക്കുമായി യുവതി; പ്രതികരിച്ച് സൊമാറ്റോ സിഇഒ
സൊമാറ്റോ ഡെലിവറി ഏജന്റിന്റെ വേഷത്തിലാണ് യുവതി ബൈക്ക് ഓടിക്കുന്നത്. കമ്പനി ഒരിക്കലും ഈ കാര്യത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന് സൊമാറ്റോ സിഇഒ
ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സോമറ്റോയ്ക്ക് രാജ്യത്ത് നിരവധി ഡെലിവറി ഏജന്റുമാരുണ്ട്. സോമറ്റോയുടെ ലോഗോ പതിപ്പിച്ച ചുവപ്പ് നിറത്തിലുള്ള ടീഷർട്ടും ബാഗുമിട്ട ഏജന്റുമാർ ഇന്ത്യൻ റോഡുകളിൽ പതിവ് കാഴ്ചയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സോമറ്റോ ഏജന്റ് എന്ന് പറയപ്പെടുന്ന ഒരു യുവതി ബൈക്ക് ഓടിക്കുന്ന വീഡിയോ ആണ്. സൊമാറ്റോയുടെ ടീ ഷർട്ട് ധരിച്ച് കമ്പനിയുടെ ഫുഡ് ഡെലിവറി ബാഗുമായി ബൈക്കിൽ സഞ്ചരിക്കുന്ന യുവതി വളരെ സ്റ്റൈലിഷ് ലുക്കിലാണ്. വീഡിയോ എക്സ് അടക്കമുള്ള പ്ലാറ്റ്‌ഫോമിൽ ഹിറ്റായതോടെ ഇത് സോമറ്റോ സിഇഒയുടെ ശ്രദ്ധയിലും പെട്ടു. തുടർന്ന് ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ.
ALSO READ: ഡിഎ വർദ്ധനവിന് പച്ചക്കൊടി; കോളടിച്ച് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും
ഇത് സോമറ്റോയുടെ ഫുഡ് ഡെലിവറി ഏജന്റ് അല്ലെന്നാണ് ദീപീന്ദർ ഗോയൽ പറഞ്ഞത്. കമ്പനി ഒരിക്കലും ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്നതിനെ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, തന്റെ കമ്പനിയുടെ പേര് മറ്റേതോ കമ്പനി മുതലാക്കുകയാണെന്നും ഗോയൽ തറപ്പിച്ചു പറഞ്ഞു.
ഒരു എക്സ് ഉപയോക്താവ് ഈ വീഡിയോ ട്വീഇത് പരസ്യമല്ല! സൊമാറ്റോയുടെ ടീഷർട്ടും ബാഗുമിട്ട് ബൈക്കുമായി യുവതി;ബന്ധമില്ലെന്ന് സൊമാറ്റോ സിഇഒ റ്റ് ചെയ്തതോടെയാണ് ചർച്ചകൾ തുടങ്ങുന്നത്. രാവിലെയും വൈകുന്നേരവും ഒരു മണിക്കൂറോളം ഒഴിഞ്ഞ സൊമാറ്റോ ബാഗുമായി കറങ്ങാൻ സൊമാറ്റോ മേധാവി ഒരു മോഡലിനെ നിയമിച്ചിട്ടുണ്ടെന്നും ഇൻഡോർ മാർക്കറ്റിംഗ് ഹെഡിന്റെ ആശയം മികച്ചതാണെന്നും ട്വീറ്റിൽ പറയുന്നു.
ALSO READ: ട്രെയിനിലെ ഭക്ഷണത്തിൽ ആശങ്ക വേണ്ട; ഇതാ യാത്രക്കാരെ സന്തോഷിപ്പിക്കുന്ന ആ അറിയിപ്പ്
ട്വീറ്റ് വൈറലായതോടെ ദീപീന്ദർ ഗോയൽ വീഡിയോയിൽ സൊമാറ്റോയുടെ നിലപാട് വ്യക്തമാക്കി. അദ്ദേഹം വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് സോമറ്റോയുടെ ഭാഗം വിശദീകരിച്ചു. 'ഞങ്ങൾക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. ഹെൽമെറ്റ് ഇല്ലാത്ത ബൈക്കിംഗ് ഞങ്ങൾ അംഗീകരിക്കുന്നില്ല. കൂടാതെ, ഞങ്ങൾക്ക് ഒരു 'ഇൻഡോർ മാർക്കറ്റിംഗ് ഹെഡ്' ഇല്ല. ഇത് ഞങ്ങളുടെ ബ്രാൻഡിൽ 'ഫ്രീ-റൈഡ്' ചെയ്യുന്ന ഒരാളാണെന്ന് തോന്നുന്നു. സ്ത്രീകൾ ഭക്ഷണം വിതരണം ചെയ്യുന്നതിൽ തെറ്റൊന്നുമില്ല - അവരുടെ കുടുംബത്തിന് ഉപജീവനമാർഗം കണ്ടെത്തുന്നതിനായി ദിവസവും ഭക്ഷണം എത്തിക്കുന്ന നൂറുകണക്കിന് സ്ത്രീകൾ ഞങ്ങളുടെ പക്കലുണ്ട്, അവരുടെ തൊഴിൽ നൈതികതയിൽ ഞങ്ങൾ അഭിമാനിക്കുന്നു.
ദീപീന്ദർ ഗോയലിന്റെ ട്വീറ്റ് 4.5 ലക്ഷത്തിലധികം ആളുകൾ കാണുകയും നിരവധി ലൈക്കുകളും കമന്റുകളും നേടുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം