ഫിക്സഡ് ഡെപ്പോസിറ്റിന് കൂടുതല്‍ പലിശ നല്‍കുന്ന ബാങ്ക് ഏത്? നിക്ഷേപിക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കൂ

റിസ്കില്ലാതെ ഉയർന്ന വരുമാനം നേടാം ഫിക്സഡ് ഡെപോസിറ്റിലൂടെ. ഉയർന്ന പലിശ നൽകുന്ന ബാങ്കുകളെ നിക്ഷേപിക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കൂ. പലിശ നിരക്കുകൾ ഇവയാണ്. 
 

which bank offering highest interest rate for FD

ഡിസംബറില്‍ ചേര്‍ന്ന റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന സമിതയുടെ (എംപിസി) യോഗത്തിലും അടിസ്ഥാന പലിശ നിരക്കുകളെ സ്വാധീനിക്കുന്ന റിപ്പോ നിരക്കുകളില്‍ വര്‍ധന പ്രഖ്യാപിച്ചതോടെ വന്‍കിട ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ വര്‍ധിപ്പിച്ചുകൊണ്ട് രംഗത്തെത്തി. ഈയൊരു പശ്ചാത്തലതത്തില്‍ എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ പുതുക്കിയ നിരക്കുകള്‍ സംബന്ധിച്ച വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.

എസ്ബിഐ

പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കുമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ചില സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 65 അടിസ്ഥാന പോയിന്റ് (ബിപിഎസ്) അഥവാ 0.65% വര്‍ധനവ് നടപ്പാക്കിയിട്ടുണ്ട്. എസ്ബിഐയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അറിയിപ്പ് പ്രകാരം 25 ബിപിഎസ് മുതല്‍ 65 ബിപിഎസ് വരെ തോതില്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തി. ഇതോടെ 7 ദിവസം മുതല്‍ 10 വര്‍ഷം കാലയളവിലെ എഫ്ഡി നിക്ഷേപങ്ങള്‍ക്ക് പൊതുവിഭാഗത്തില്‍ 3% മുതല്‍ 6.75% വരെയും മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തില്‍ 3.50% മുതല്‍ 7.25% വരെയും ആദായം ലഭിക്കും. പുതുക്കിയ നിരക്കുകള്‍ ഡിസംബര്‍ 13 മുതല്‍ പ്രാബല്യത്തിലായിട്ടുണ്ടെന്നും എസ്ബിഐ വ്യക്തമാക്കി.

ഐസിഐസിഐ ബാങ്ക്

വന്‍കിട സ്വകാര്യ വാണിജ്യ ബാങ്കിംഗ് സ്ഥാപനമായ ഐസിഐസിഐ ബാങ്ക്, 2 കോടി വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 60 ബിപിഎസ് (0.60 %) വരെ വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ 7 ദിവസം മുതല്‍ 10 വര്‍ഷം കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് പൊതുവിഭാഗത്തില്‍ 3% മുതല്‍ 7% വരെയും മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തില്‍ 3.50% മുതല്‍ 7.50% വരെയും പലിശ ലഭിക്കും. പുതുക്കിയ പലിശ നിരക്കുകള്‍ ഡിസംബര്‍ 16 മുതല്‍ പ്രാബല്യത്തിലായിട്ടുണ്ടെന്നും ഐസിഐസിഐ ബാങ്ക് അറിയിച്ചു.

എച്ച്ഡിഎഫ്‌സി ബാങ്ക്

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സി ബാങ്ക്, 2 കോടിയില്‍ താഴെയുള്ള എഫ്ഡി നിക്ഷേപങ്ങളുടെ ആദായ നിരക്കില്‍ വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ 7 ദിവസം മുതല്‍ 10 വര്‍ഷം കാലയളവിലേക്കുള്ള എഫ്ഡി നിക്ഷേപങ്ങള്‍ക്ക് പൊതുവിഭാഗത്തില്‍ 3% മുതല്‍ 7% വരെയും മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തില്‍ 3.50% മുതല്‍ 7.50% വരെയും പലിശ ലഭിക്കും. വര്‍ധിപ്പിച്ച ആദായ നിരക്കുകള്‍ ഡിസംബര്‍ 14 മുതല്‍ പ്രാബല്യത്തിലായെന്നും എച്ച്ഡിഎഫ്‌സി ബാങ്ക് വ്യക്തമാക്കി.

കൊട്ടക് മഹീന്ദ്ര ബാങ്ക്

മുന്‍നിര സ്വകാര്യ വാണിജ്യ ബാങ്കിംഗ് സ്ഥാപനമായ കൊട്ടക് മഹീന്ദ്ര ബാങ്ക്, 2 കോടി വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ 7 ദിവസം മുതല്‍ 10 വര്‍ഷം കാലയളവിലേക്കുള്ള എഫ്ഡി നിക്ഷേപങ്ങള്‍ക്ക് പൊതുവിഭാഗത്തില്‍ 2.75% മുതല്‍ 7% വരെയും മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തില്‍ 3.25% മുതല്‍ 7.50% വരെയും പലിശ ലഭിക്കും. പുതുക്കിയ പലിശ നിരക്കുകള്‍ ഡിസംബര്‍ 15 മുതല്‍ പ്രാബല്യത്തിലായിട്ടുണ്ടെന്നും കൊട്ടക് മഹീന്ദ്ര ബാങ്ക് അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios