പേഴ്‌സണൽ ലോൺ ആവശ്യമുണ്ടോ? എവിടെ അപേക്ഷിക്കണം; 5 പ്രധാന ഓപ്ഷനുകൾ അറിയാം
ബാങ്കുകൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ, ഡിജിറ്റൽ ലെൻഡിംഗ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയവയിൽ നിന്നും വ്യക്തിഗത വായ്പകൾ തേടാവുന്നതാണ്.
പണം ആവശ്യമുള്ള ഘട്ടങ്ങളിൽ ഭൂരിഭാഗം ആളുകളും ആശ്രയിക്കുക വ്യക്തിഗത വായ്പയെ ആയിരിക്കും. ബാങ്കുകൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ, ഡിജിറ്റൽ ലെൻഡിംഗ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയവയിൽ നിന്നും വ്യക്തിഗത വായ്പകൾ തേടാവുന്നതാണ്. സാധാരണയായി ബാങ്കിൽ നിന്നും വായ്പ അപേക്ഷ തള്ളിയാൽ എൻബിഎഫ്സി അല്ലെങ്കിൽ ഡിജിറ്റൽ ലെൻഡിംഗ് ആപ്പിനെ സമീപിക്കാം
വ്യക്തിഗത വായ്പ തേടുന്നതിനുള്ള അഞ്ച് പ്രധാന ഓപ്ഷനുകൾ ഇവയാണ്:
1. ബാങ്കുകൾ
നേരത്തെ പറഞ്ഞതുപോലെ ബാങ്കുകൾ ആണ് വായ്പയ്ക്ക് ഏറ്റവും മികച്ച ഓപ്‌ഷൻ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ പൊതുമേഖലാ ബാങ്കുകളിൽ നിന്നോ ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ സ്വകാര്യമേഖല ബാങ്കുകളിൽ നിന്നോ ഒരാൾക്ക് വായ്പ തേടാവുന്നതാണ്.
2. ഇതര ധനകാര്യ സ്ഥാപനങ്ങൾ:
ബജാജ് ഫിൻസെർവ്, ടാറ്റ ക്യാപിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, ആദിത്യ ബിർള ഫിനാൻസ് എന്നിവപോലുള്ള എൻബിഎഫ്സികളും വായ്പ്പ എടുക്കാൻ മികച്ച മാർഗമാണ്. ഇവ പലപ്പോഴും ബാങ്കുകളേക്കാൾ വേഗത്തിൽ വായ്പ അനുവദിക്കും.
3. ഡിജിറ്റൽ ലെൻഡിംഗ് പ്ലാറ്റ്‌ഫോമുകൾ:
പേടിഎം, മണിടാപ്പ്. ക്രെഡിറ്റ്ബീ, ലെൻഡിങ് കാർട്ട് തുടങ്ങിയ നിരവധി ഡിജിറ്റൽ ലെൻഡിംഗ് പ്ലാറ്റ്‌ഫോമുകൾ ഉണ്ട്. സുരക്ഷിതമായ ആപ്പുകൾ വഴി വായ്പ എടുക്കാൻ പ്രധാനമായും ശ്രദ്ധിക്കണം. ഏറ്റവും കുറഞ്ഞ പേപ്പർ വർക്ക്, തൽക്ഷണം അംഗീകാരം എന്നിവ ഇതിന്റെ ഗുണങ്ങളാണ്.
4. പിയർ-ടു-പിയർ (P2P) ലെൻഡിംഗ് പ്ലാറ്റ്‌ഫോമുകൾ:
എന്താണ് പിയർ-ടു-പിയർ ലെൻഡിംഗ് പ്ലാറ്റ്‌ഫോമുകൾ? ഈ പ്ലാറ്റ്‌ഫോമുകൾ കടം വാങ്ങുന്നവരെ വ്യക്തിഗത വായ്പാ ദാതാക്കളുമായി ബന്ധിപ്പിക്കുകയും ഇവർ തമ്മിലുള്ള ഇടപാടുകൾ സുഗമമാക്കുകയും ചെയ്യുന്നു. പൊതുവെ കുറഞ്ഞ പലിശയാണ് എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.
5. സഹകരണ ബാങ്കുകൾ:
ഗ്രാമപ്രദേശങ്ങളിലും അർദ്ധ-നഗര പ്രദേശങ്ങളിലും ജനപ്രിയമായ ഓപ്‌ഷനാണ് സഹകരണ ബാങ്കുകൾ. ബാങ്കുകളിലെ അംഗങ്ങൾക്ക് വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്ന സഹകരണ ബാങ്കുകളിൽ പലിശ നിരക്ക് താരതമ്യേന കുറവാണ്.