കേന്ദ്രത്തിന്റെ ഇടപെടൽ, ഗോതമ്പിന്റെ മൊത്തവില കുറയുന്നു

പത്ത് വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിലയിൽ ആയിരുന്നു ഗോതമ്പിന്റെയും ആട്ടയുടെയും വില. വരും ദിവസങ്ങളിൽ കൂടുതൽ ചരക്കുകൾ കേന്ദ്രം വിപണിയിൽ ഇറക്കുന്നതോടെ വില ഇനിയും കുറഞ്ഞേക്കാം 
 

wheat Wholesale prices fall by 10 per cent

ദില്ലി: രാജ്യത്തെ ഗോതമ്പിന്റെ മൊത്തവില പത്ത് ശതമാനം കുറഞ്ഞു. മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, യുപി, രാജസ്ഥാൻ എന്നിവിടങ്ങളിലെ മൊത്ത ഗോതമ്പ് വില ക്വിന്റലിന് 2,950 രൂപയിൽ നിന്ന് പത്ത് ശതമാനം കുറഞ്ഞ് 2655 രൂപയായി. ഗോതമ്പിന്റെ മൊത്തവില ക്വിന്റലിന് 200 മുതൽ 300 രൂപ വരെ കുറഞ്ഞതായി മാവ് മില്ലേഴ്‌സ് അസോസിയേഷനുകൾ അറിയിച്ചു.

രാജ്യത്തുടനീളം ഗോതമ്പിന്റെ മൊത്തവില കിലോയ്ക്ക് 2 മുതൽ 4 രൂപ വരെ കുറഞ്ഞു, വരും  ദിവസങ്ങളിൽ കിലോയ്ക്ക് 5 രൂപ മുതൽ 6 രൂപ വരെ കുറയുമെന്ന് റോളർ ഫ്ലോർ മില്ലേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് പ്രമോദ് കുമാർ പറഞ്ഞു. ഗോതമ്പിന്റെ മൊത്തവില മിതമായു തുടങ്ങിയെന്നും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) ഇ-ലേലം ആരംഭിക്കുന്ന മുറയ്ക്ക് കൂടുതൽ ഇടിവ് ഉണ്ടാകുമെന്നും കരുതുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ആട്ടയുടെ ചില്ലറ വിൽപന വില കുറഞ്ഞേക്കാം. 

പത്ത് വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിലയിൽ ആയിരുന്നു കഴിഞ്ഞ ആഴ്ച ഗോതമ്പിന്റെയും ആട്ടയുടെയും വില. വില കുറക്കുന്നതിനായി 30 ലക്ഷം ടൺ ഗോതമ്പാണ് സർക്കാർ പൊതു വിപണിയിൽ വിൽക്കുന്നത്. പൊതുവിപണിയിൽ വിൽക്കുന്ന ഗോതമ്പിന് കിലോയ്ക്ക് 2 മുതൽ 3 രൂപയുടെ വരെ  നഷ്ടം കോർപ്പറേഷന് ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ. രാജ്യത്തെ ഗോതമ്പിന്റെയും ആട്ടയുടെയും വില മിതമായ നിരക്കിൽ കുറയുമെന്നും അധികൃതർ പറഞ്ഞു. 

ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീമിന് (ഒഎംഎസ്എസ്) കീഴിലുള്ള ഇ-ലേലത്തിലൂടെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) സ്റ്റോക്കിൽ നിന്നുള്ള ഗോതമ്പ് വിൽപ്പന ഫെബ്രുവരി ഒന്നിന് ആരംഭിക്കും, രണ്ട് മാസത്തിനുള്ളിൽ മുഴുവൻ അളവും വിപണിയിൽ ഇറക്കും. ഇത് മാവ് മില്ലർമാർ, വ്യാപാരികൾ തുടങ്ങി, ഗോതമ്പ് മൊത്തത്തിൽ  വാങ്ങുന്നവർക്ക് ക്വിന്റലിന് 2,350 രൂപ എന്ന നിരക്കിൽ നൽകും. അതേസമയം, ഗതാഗതച്ചെലവ് വാങ്ങുന്നവർ വഹിക്കണം. പരമാവധി വില പറഞ്ഞ ലേലക്കാർക്ക് ഗോതമ്പ് ലഭിക്കും 

Latest Videos
Follow Us:
Download App:
  • android
  • ios