വാട്ട്‌സ്ആപ്പ് പേയിലൂടെ ഇനി എല്ലാവർക്കും പണം അയക്കാം; ഉപയോക്തൃ പരിധി ഒഴിവാക്കി എൻപിസിഐ

ഇന്ത്യയിലെ മുഴുവൻ ഉപയോക്താക്കൾക്കും യുപിഐ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പേയ്‌മെൻ്റ് സേവനങ്ങൾ  നല്കാൻ വാട്ട്‌സ്ആപ്പ് പേയ്‌ക്ക് സാധിക്കും

WhatsApp Pay: What is it, how to enable it, competitors in India, and more

ദില്ലി: വാട്ട്‌സ്ആപ്പ് പേയുടെ ഉപയോക്തൃ പരിധി ഒഴിവാക്കി നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഇന്ത്യയിലെ മുഴുവൻ ഉപയോക്താക്കൾക്കും യുപിഐ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പേയ്‌മെൻ്റ് സേവനങ്ങൾ  നല്കാൻ വാട്ട്‌സ്ആപ്പ് പേയ്‌ക്ക് സാധിക്കും. ഇതുവരെ പത്ത് കോടി ഉപഭോക്താക്കൾ എന്ന പരിധി ഉണ്ടായിരുന്നു. 

2018 ഫെബ്രുവരിയിൽ വാട്ട്‌സ്ആപ്പ് പേ അവതരിപ്പിച്ചിരുന്നു. എന്നാൽ  2020-ൽ ഇത് 10 ലക്ഷം ഉപയോക്താക്കൾക്കായി മാത്രമായി പരിമിതപ്പെടുത്തിയിരുന്നു, 2022-ൽ പരിധി പത്ത് കോടി ആക്കിയിരുന്നു. ഇതാണ് ഇപ്പോൾ എൻപിസിഐ പൂർണമായും ഒഴിവാക്കിയത്. യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെൻ്റ് സേവനത്തിലേക്ക് പുതിയ ഉപയോക്താക്കളെ ചേർക്കുന്നതിനുള്ള വാട്ട്‌സ്ആപ്പ് പേയുടെ പരിധി നീക്കിയതോടെ മുഖ്യധാരാ വിപണിയിൽ വാട്ട്‌സ്ആപ്പ് പേയുടെ സ്വീകാര്യത  വർധിക്കും. 

അതേസമയം, പേയ്മെന്റുകള്‍ക്കായി വാട്ട്സ്ആപ്പ് ഒരു ഒറ്റയ്ക്ക് ആപ്പ് പുറത്തിറക്കിയിട്ടില്ല, നിലവിൽ ആപ്പില്‍ തന്നെ പേയ്മെന്റുകള്‍ അയയ്ക്കാനും സ്വീകരിക്കാനും ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. ആപ്പിനുള്ളില്‍ ഫീച്ചര്‍ ലഭ്യമാണ്. പേയ്മെന്റുകള്‍ക്കായി ഒരു പ്രത്യേക ഐക്കണ്‍ ഉണ്ട്. എന്‍പിസിഐ വാട്ട്സ്ആപ്പില്‍ ഘട്ടം ഘട്ടമായി റോള്‍ഔട്ട് ഏര്‍പ്പെടുത്തിയതിനാല്‍, മെസേജിംഗ് ആപ്പിന് വലിയൊരു വിപണി വിഹിതം നേടാനായിട്ടില്ല. ഗൂഗിള്‍ പേ, പേടിഎം, ഫോൺ പേ  എന്നിവയുള്‍പ്പെടെയുള്ള മറ്റ് പേയ്മെന്റ് ആപ്പുകളെപ്പോലെ വാട്ട്സ്ആപ്പിൻ്റെ പേയ്മെന്റ് ഫീച്ചര്‍ ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ല. ഇനി കൂടുതല്‍ ഉപയോക്താക്കള്‍ ആപ്പിന്റെ പേയ്മെന്റ് ഫീച്ചര്‍ ഉപയോഗിച്ചേക്കും. 

വാട്ട്സ്ആപ്പ് പേയ്മെന്റ് ഫീച്ചര്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) പങ്കാളിത്തത്തോടെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (UPI). പേയ്മെന്റ് ഫീച്ചര്‍ ആദ്യമായി അവതരിപ്പിച്ചത് ഇന്ത്യയിലാണ്.

Latest Videos
Follow Us:
Download App:
  • android
  • ios