റുപേയോ വിസയോ? ഏത് കാർഡാണ് ഉപയോഗിക്കുന്നത്, മികച്ചത് എങ്ങനെ തെരഞ്ഞെടുക്കാം
കാർഡുകൾ ഉപയോഗിക്കുന്നവർ വിസ അല്ലെങ്കിൽ റുപേ എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചുകാണും. പലരും ഈ കാർഡുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും അവ തമ്മിലുള്ള വ്യത്യാസം അറിയില്ല.
ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവർ ഇന്ന് കുറവാണ്. ക്യാഷ്‌ലെസ്സ് ഇടപാടുകൾക്ക് സ്വീകാര്യത വർധിച്ചത് ഈ കാർഡുകൾ ഉപയോഗിക്കാനുള്ള സൗകര്യംകൊണ്ടുതന്നെയാണ്. ഈ കാർഡുകൾ ഉപയോഗിക്കുന്നവർ വിസ അല്ലെങ്കിൽ റുപേ എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചുകാണും. പലരും ഈ കാർഡുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും അവ തമ്മിലുള്ള വ്യത്യാസം അറിയില്ല. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?
എന്താണ് റുപേ കാർഡ്?
നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 2012-ൽ ആണ് റുപേ കാർഡ് പുറത്തിറക്കിയത്. ഇന്ത്യയുടെ ആഭ്യന്തര കാർഡായ റുപേ, ഇന്ത്യൻ പേയ്‌മെൻ്റ് നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലുടനീളം പേയ്‌മെന്റുകൾക്കായി സ്വീകരിക്കപ്പടുന്ന ഈ കാർഡ് വിസ, മാസ്റ്റർകാർഡ് കാർഡുകൾ പോലെ തന്നെ പ്രവർത്തിക്കുന്നു. എന്നാൽ ആഭ്യന്തര നെറ്റ്‌വർക്കിൽ പ്രവർത്തിക്കുന്നതിനാൽ, ഇത് മറ്റ് കാർഡുകളെല്ലാൽ വേഗത്തിൽ പ്രവർത്തിക്കുന്നു.
എന്താണ് വിസ കാർഡ്?
വിസ എന്നെഴുതിയ കാർഡുകൾ എന്നാൽ വിസ നെറ്റ്‌വർക്കിൻ്റെ കാർഡാണ്. ലോകത്തിലെ ഏറ്റവും വലിയ പേയ്‌മെൻ്റ് നെറ്റ്‌വർക്കാണിത്. മറ്റ് ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കമ്പനി ഈ കാർഡുകൾ നൽകുന്നത്. ക്ലാസിക്, ഗോൾഡ്, പ്ലാറ്റിനം, സിഗ്നേച്ചർ, ഇൻഫിനിറ്റ് എന്നിങ്ങനെ പല തരത്തിലുള്ള വിസ കാർഡുകളുണ്ട്. ഇവയിലൂടെ നൽകുന്ന ആനുകൂല്യങ്ങളും വ്യത്യസ്തമാണ്.
അന്താരാഷ്ട്ര ഇടപാടുകൾ നടത്താൻ റുപേ കാർഡിന് കഴിയില്ല, എന്നാൽ വിസ കാർഡിന് ലോകമെമ്പാടും അംഗീകരിക്കപ്പെടുന്നു.